Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈനിൽ വയാഗ്ര വാങ്ങുന്നവർക്ക് മുന്നറിയിപ്പ്

drug-online-purchase

വയാഗ്ര പോലുള്ളവ ഓൺലൈനിൽ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യസംഘടനകൾ. ലൈസൻസില്ലാത്ത മരുന്നുകളുടെ വിൽപ്പനയിലേക്ക് മയക്കുമരുന്നു മാഫിയകൾ ചേക്കേറുന്നത് വ്യാജമരുന്നുകളുടെ പ്രചാരത്തിന് കാരണമാകുന്നുണ്ടെന്ന് മരുന്ന് കമ്പനികൾ പറയുന്നു. ഓൺലൈനിൽ ലൈംഗികോത്തേജന ഔഷധങ്ങൾ വാങ്ങുന്നത് അപകടകരമാണെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി പറയുന്നു.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ ബ്രിട്ടനിൽമാത്രം പിടികൂടിയത് പതിനൊന്ന് ദശലക്ഷം പൗണ്ടിന്റെ വ്യാജ ലൈംഗികോത്തേജന ഔഷധങ്ങളാണ്. വയാഗ്രയുടെ വ്യാജപതിപ്പുകളും യഥാർഥമരുന്നിന്റെ പകുതി വിലയ്ക്ക് ലഭ്യമാകുന്നുണ്ട്.

വ്യാജമരുന്നുകൾ കഴിക്കുന്നവർക്ക് കാഴ്ചപ്രശ്നങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും കണ്ടുവരാറുണ്ടത്രെ. മറ്റ് ഉത്പന്നങ്ങളെപ്പോലെയല്ല ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം മരുന്നുകൾ ഓൺലൈനിൽ വാങ്ങുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഓപ്പറേഷൻസ് തലവൻ ഡിനി ലീ ഫോറസ്റ്റ് പറയുന്നു. 

Your Rating: