Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖത്തിൽ തെളിയും നിങ്ങളുടെ രോഗങ്ങൾ

nail-disease

കൈവിരലുകളിലെ നഖങ്ങൾ ഭംഗിയായി കൊണ്ടുനടക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. കൃത്യമായ ആകൃതിയിൽ നീട്ടി വളർത്തി നെയിൽപോളിഷിട്ട് ഭംഗിയാക്കി പെൺകുട്ടികൾ നടക്കുമ്പോൾ (ഇങ്ങനെ അല്ലാത്തവരുമുണ്ട്) നെയിൽ പോളിഷിടാതെ നഖം നീട്ടിവളർത്തി നടക്കുന്ന ആൺകുട്ടികളുമുണ്ട്. ഇഷ്ടത്തിനനുസരിച്ച് നഖം ഒരുക്കുന്നതിനു മുൻപ് അറിഞ്ഞോളൂ, ഭംഗി കൂട്ടാനുള്ള ഒന്നു മാത്രമല്ല നഖം, നഖത്തിലുണ്ട് നിങ്ങളുടെ ആരോഗ്യം.

നഖത്തിൽ പകുതി ചന്ദ്രക്കല വളരെ ഭംഗിയായി കാണുന്നുണ്ടെങ്കിൽ അതിനർഥം തൈറോയ്ഡ് പ്രശ്നങ്ങൾ ഇല്ലെന്നും സുഗമമായ ദഹനം സാധ്യമാകുന്നുണ്ടെന്നുമാണ്. ചെറിയ ചന്ദ്രക്കല ആണെങ്കിൽ രോഗപ്രതിരോധശേഷി കുറവാണെന്നും ദഹനപ്രശ്നങ്ങളുണ്ടെന്നുമാണ് അർഥം. ചയാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിൽ നടക്കുന്നതിനാലും രോഗങ്ങൾ വരുത്തിവയ്ക്കാൻ ശേഷിയുള്ള വിഷവസ്തുക്കൾ ശരീരത്തിൽ അധികമായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്.

വിരലുകളിൽ ചന്ദ്രക്കലയേ കാണുന്നില്ലെങ്കിൽ തൈറോയ്ഡ് വളരെ ദുർബലമാണെന്നു മനസിലാക്കണം. ഇതാകട്ടെ ഡിപ്രഷൻ, മൂഡ് മാറ്റങ്ങൾ, തൂക്കക്കുറവ്, മുടിയുടെ കട്ടി കുറയ്ക്കുക തുടങ്ങിയവയിലേക്കു നയിക്കും.

ചന്ദ്രക്കലയ്ക്കു ശേഷമുള്ള ഭാഗം നീല നിറത്തിലാണു കാണപ്പെടുന്നതെങ്കിൽ കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണു കാണിക്കുന്നത്. അവയവങ്ങളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജൻ ലഭിക്കുന്നല്ലെന്നും മനസിലാക്കണം, ഈ നീല നിറം കാണപ്പെടുമ്പോൾ.

നഖം വളഞ്ഞിരിക്കുകയോ പൊടിഞ്ഞുപോകുകയോ ചെയ്യുന്നുണ്ടെങ്കിൽ ഓർക്കുക നിങ്ങൾക്ക് വിറ്റമിൻ ബി 12 ന്റെ കുറവും ശരീരത്തില്‍ അയണിന്റെ കുറവുമുണ്ട്. മങ്ങിയ ചന്ദ്രക്കലയാണു കാണുന്നതെങ്കിൽ ഇത് പ്രമേഹരോഗം വരാനുള്ള സാധ്യതയാണു സൂചിപ്പിക്കുന്നത്. മഞ്ഞ നിറത്തിലുള്ള നഖം ഫംഗസ് അണുബാധയെ കാണിക്കുന്നു.

വെള്ള നിറമാണ് നഖത്തിനുള്ളതെങ്കിൽ മഞ്ഞപ്പിത്തം, മഞ്ഞക്കാമല തുടങ്ങിയ കരൾ രോഗങ്ങൾക്കുള്ള സൂചനയാണ്. നഖത്തിൽ കോടിയായി നമ്മൾ കരതുന്ന വെളുത്ത വരകൾ വിറ്റമിൻ കുറവിന്റെയും അലർജി കാരണവുമുണ്ടായതാകാം.

നഖത്തിൽ കാണപ്പെടുന്ന കറുത്ത വരകൾ ത്വക് കാൻസർ ആയ മെലനോമ പോലുള്ളവയുടെ സാധ്യതയെ കാണിക്കുന്നു. നഖത്തിലുണ്ടാകുന്ന വിള്ളലുകളും പൊട്ടലുകളും ചർമരോഗങ്ങളെ സൂചിപ്പിക്കുന്നു.

പൂർണ ആരോഗ്യവാനായ ഒരാളുടെ നഖത്തിൽ കൃത്യമായ ഐവറി നിറത്തോടുകൂടിയ ചന്ദ്രക്കല( well formed lunula) ആയിരിക്കും ഉണ്ടാകുക. മൃദുലമായ പിങ്ക് നിറത്തിലുള്ള നഖമാണ് ആരോഗ്യമുള്ളത്.