Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിസ്കറ്റുകളിൽ ബാക്ടീരിയകൾക്ക് സുഖവാസം

cookies

വിനാശകാരികളായ സാൽമണല്ല ബാക്ടീരിയകൾക്ക് ബിസ്കറ്റിലും സമാനമായ ഭക്ഷ്യവസ്തുക്കളിലും ആറുമാസത്തിലധികം ജീവിക്കാൻ സാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. ബിസ്കറ്റ് പോലുള്ള ഭക്ഷ്യവസ്തുക്കളിൽ നിന്നു പടരുന്ന അസുഖങ്ങളെക്കുറിച്ചുള്ള പഠനത്തിൽ എത്ര കാലം ബാക്ടീരിയകൾക്ക് ഇതിനുള്ളിൽ ജീവിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചായിരുന്നു ഗവേഷകർ പഠനം നടത്തിയത്.

ജലാംശം ഇല്ലാത്ത ഇത്തരം ഭക്ഷണങ്ങളിൽ നിന്നുള്ള അസുഖങ്ങൾ ഗണ്യമായി വർദ്ധിക്കുന്നുണ്ടെന്ന് യുഎസിലെ ജോർജിയാന യൂണിവേഴിസിറ്റിയിലെ ഗവേഷകനായ ലാരി പറയുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ ബിസ്കറ്റുപോലുള്ള ജലാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളിൽ ഇത്തരം ബാക്ടീരിയകൾ പെരുകാറില്ല. എന്നാൽ ആറുമാസത്തിലധികം ഇത്തരം ഭക്ഷ്യവസ്തുക്കളിൽ ഇവയ്ക്ക് ജീവിക്കാൻ സാധിക്കും.

ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്ന അഞ്ചു ടൈപ്പ് ബാക്ടീരിയളിലാണ് ഗവേഷകർ പഠനം നടത്തിയത്. ബിസ്കറ്റുകളുടെ ഫില്ലിങിനുപയോഗിക്കുന്ന ചോക്ലേറ്റ്, ചീസ്, വനില എന്നിവയിൽ ബാക്ടീരിയയെ കടത്തിവിട്ട ശേഷം അവയെ പായ്ക്ക് ചെയ്ത് സൂക്ഷിച്ചു. ഈ ബാക്ടീരിയകൾക്ക് എത്ര കാലം ഓരോ ഫില്ലിങിലും ജീവിക്കാൻ സാധിക്കുമെന്നു നിരീക്ഷിച്ചു. ചില ഫില്ലിങ്ങുകളിൽ ഗവേഷകരെ പോലും അൽഭുതപ്പെടുത്തിക്കൊണ്ട് ആറുമാസത്തിലധികം വിനാശകാരികളായ ബാക്ടീരിയകൾ ജീവിച്ചു.

ജേർണൽ ഓഫ് ഫുഡ് പ്രൊട്ടക്ഷനിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.