Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തെ സൂക്ഷിക്കാൻ ഏഴു സൂത്രങ്ങൾ

heart-protection

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് അത്ര ചില്ലറക്കാര്യമല്ല. എന്നു കരുതി ടെൻഷനിച്ച് ഉള്ള ആരോഗ്യം കൂടി കളയരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യം സൂക്ഷിക്കാൻ പ്രധാനമായും ഏഴു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയത്രേ.

രക്തസമ്മർദം പരിശോധിക്കുക. നിയന്ത്രണവിധേയമായ രക്തസമ്മർദമാണ് ഉള്ളതെങ്കിൽ ഭയപ്പെടാനില്ല. അനാവശ്യമായ മാനസിക പിരിമുറുക്കം ഒഴിവാക്കാം

കൊളസ്ട്രോൾ ആണ് അടുത്ത വില്ലൻ. കൊളസ്ട്രോൾ നിലയിൽ വർധനവുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം

പ്രമേഹമുണ്ടോ എന്നതും പ്രധാനമാണ്. മാസത്തിലൊരിക്കൽ പ്രമേഹം പരിശോധിക്കണം. ഭക്ഷണത്തിനു മുന്‍പും ശേഷവുമുള്ള പ്രമേഹനില പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

ഹൃദയത്തെ കാക്കാം

ഡോ. ജോർജ് തയ്യിൽ സംസാരിക്കുന്നു

മേൽപ്പറഞ്ഞവയെല്ലാം നിയന്ത്രണവിധേയമാണെന്നു കരുതി സന്തോഷിക്കേണ്ട. ചടഞ്ഞുകൂടിയിരിപ്പു മതിയാക്കി എല്ലാ ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി നീക്കിവയ്ക്കണം

ആരോഗ്യകരമായ ചിട്ട ഭക്ഷണക്രമത്തിലും കൊണ്ടുവരണം. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പ്രാധാന്യം നൽകാം. ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക

അമിതവണ്ണം ഭാവിയിൽ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. അതുകൊണ്ട് വണ്ണം കുറയ്ക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിക്കോളൂ

ഏറ്റവും വലിയ വില്ലൻ പുകവലിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കാതെ ഹൃദയത്തെ സുരക്ഷിതമാക്കാൻ കഴിയില്ലെന്നു മറക്കണ്ട.

Your Rating: