Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെപ്പറ്റൈറ്റിസിനെതിരെ മുൻകരുതലുകൾ എടുക്കാം

hepatitis1

ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദ കൊലയാളിക്കെതിരെ മുൻ കരുതൽ ആവശ്യമെന്നു ചികിൽസാ വിദഗ്ധർ‌. ഓരോ വർഷവും ലോകമെങ്ങും മൂന്നരലക്ഷം പേരുടെ മരണത്തിനു കാരണമാകുന്ന ആഗോള ആരോഗ്യപ്രശ്‌നമാണ് ഹെപ്പറ്റൈറ്റിസ് എന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ പകർച്ചവ്യാധികളുടെ ആധിക്യം കൂടുതലാണ്. ഇവയിൽ പലതിനേയും തിരിച്ചറിയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയും. എന്നാൽ ഹെപ്പറ്റൈറ്റിസ്–സിയുടെ കാര്യം വ്യത്യസ്‌തമാണ്. ഹെപ്പറ്റൈറ്റിസ്–സി (എച്ച്‌സിസി) രോഗമുള്ള പലരും അവർക്കു രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തതിനാൽ നിശബ്ദനായ പകർച്ചവ്യാധി എന്നാണ് അറിയപ്പെടുന്നത്. ലോകമെങ്ങും 184 ദശലക്ഷം ആളുകൾക്ക് എച്ച്‌സിവി രോഗബാധയുണ്ട ാകുന്നെന്നാണ് കണക്ക്. ഇന്ത്യയിൽ സ്വമനസാലുള്ള രക്തദാനത്തിലൂടെ 0.8 മുതൽ 1.6 ശതമാനം വരെ ആളുകളിൽ രോഗബാധയുണ്ടാകുന്നു.

ഹെപ്പറ്റൈറ്റിസ്–സി കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ രോഗം തിരിച്ചറിയുന്നതിനും പുതിയ വൈദ്യശാസ്ത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രോഗം ഇല്ലാതാക്കുന്നതിനും ബോധവത്‌കരണ നടപടികൾ സ്വീകരിക്കണമെന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ കരൾ രോഗവിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

ഹെപ്പറ്റൈറ്റിസ്–സി അനുബന്ധ സിറോസിസും എച്ച്‌സിസിയും. ഇന്ത്യയിൽ ഓരോവർഷവും ലക്ഷക്കണക്കിന് ആളുകളെ ഹെപ്പറ്റൈറ്റിസ്–സി രോഗം ബാധിക്കുന്നുണ്ട്. അതായത് ഓരോവർഷവും നൂറുപേരിൽ ഒരാൾക്കെങ്കിലും ഹെപ്പറ്റൈറ്റിസ്–സി വൈറസ് (എച്ച്‌സിവി) ബാധയേൽക്കുന്നു. ഹെപ്പറ്റൈറ്റിസ്–സി എന്നത് ദീർഘനാൾ നീണ്ടു നിൽക്കുന്ന രോഗമാണ് സാധാരണക്കാർക്ക് ഈ രോഗത്തെക്കുറിച്ച് കാര്യമായ അറിവില്ല.

രോഗത്തിന്റെ അവസാനഘട്ടത്തിൽ മാത്രമാണ് പലപ്പോഴും രോഗി രോഗ ബാധയെക്കുറിച്ച് അറിയുന്നത്. വളരെ ഗുരുതരമായ അണുബാധയ്‌ക്കാണ് എച്ച്‌സിവി കാരണമാകുന്നത്. രോഗം അധികരിക്കുന്ന ഘട്ടത്തിൽ വളരെക്കുറച്ചു പേരുടെ രോഗം മാത്രമാണു തിരിച്ചറിയപ്പെടുന്നത്. അവർക്കു രോഗം ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. എച്ച്‌സിവി ബാധിച്ചാലും പതിറ്റാണ്ടുകളോളം രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ തുടരാം. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ കരളിന് വളരെ ഗുരുതരമായ രണ്ടാംഘട്ട കേടുപാടുകൾ സംഭവിച്ചിരിക്കും.

എച്ച്‌സിവി പരിശോധനയിലൂടെ നേരത്തെ രോഗം തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും. രക്തദാനത്തിനായുള്ള രക്തപരിശോധനയിലോ മറ്റ് ആരോഗ്യ പരിശോധനകളിലോ എച്ച്‌സിവി പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരിൽ പലരും തുടർന്ന് രോഗം ഉറപ്പിക്കുന്നതിനായുളള പരിശോധനകൾ നടത്താൻ തുനിയാറില്ല.

ഹെപ്പറ്റൈറ്റിസ്–സിയെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ്–ബി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇവയ്‌ക്ക് വാക്‌സിനേഷനും ലഭ്യമാണ്. എച്ച്‌സിവിക്കായി മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്നത് ഇരുപതാം നൂറ്റാണ്ട ിന്റെ ഭാഗ്യമാണ്. കേരളത്തിൽ ഓരോവർഷവും ആകെ ജനസംഖ്യയുടെ ഒരു ശതമാനം പേർക്ക് എച്ച്‌സിവിയും 2.5 ശതമാനം പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. രോഗബാധയുള്ള ഒട്ടേറെ ആളുകൾ ശരിയായ രോഗ നിർണയം നടത്താത്തതിനാൽ ഈ രോഗം തിരിച്ചറിയുന്നില്ല. എന്നാൽ അവരറിയാതെ രോഗം മറ്റുള്ളവരിലേയ്‌ക്ക് പകർന്നു കൊടുക്കുന്നു. അതുകൊണ്ടു തന്നെ പൊതുജനങ്ങൾക്കും രോഗികൾക്കും രോഗിക്കൊപ്പമുള്ള സഹായികൾക്കും ബന്ധുക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും ഈ രോഗത്തെക്കുറിച്ചും രോഗ നിർണയം നടത്തുന്നതിനും ചികിത്സയ്‌ക്കുമുള്ള കാര്യങ്ങളെക്കുറിച്ചും ബോധവത്‌കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധയുള്ള ഒരാളിൽ നിന്നു രക്തം സ്വീകരിക്കുന്നതു വഴിയാണ് പലപ്പോഴും എച്ച്‌സിസി പകരുന്നത്. കുത്തിവയ്‌ക്കാനുള്ള സൂചികളോ മറ്റ് ഉപകരണങ്ങളോ പല ആളുകളിൽ ഉപയോഗിക്കുന്നതു മൂലമാണ് ഹെപ്പറ്റൈറ്റിസ്‌സി പകരുന്നത്. വിവിധ രക്തപരിശോധനകൾ വഴിയും കരളിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടോയെന്നതു കരളിന്റെ ബയോപ്‌സി പരിശോധന വഴിയും കണ്ടെ ത്താനാകും.

ഹെപ്പറ്റൈറ്റിസ്‌സി രോഗ ബാധയേറ്റ 15 മുതൽ 25 ശതമാനം വരെ ആളുകളിൽ ആറു മാസത്തിനുള്ളിൽ രക്തത്തിലെ വൈറസുകൾ പുറം തള്ളപ്പെടും. എന്നാൽ, 75 മുതൽ 85 ശതമാനം വരെ ആളുകളിൽ രോഗാണുക്കൾ ശരീരമാകമാനം നിലനിൽക്കും. രോഗം തടയാൻ നിലവിൽ വാക്‌സിനേഷൻ ലഭ്യമല്ല. എന്നാൽ, രോഗത്തിനെതിരേ 12 മുതൽ 24 വരെ ആഴ്‌ചകൾ നീണ്ട ു നിൽക്കുന്ന ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്.

ഗുരുതരമായി ഹെപ്പറ്റൈറ്റിസ്‌സി രോഗബാധിതനാണെങ്കിലും രോഗലക്ഷണങ്ങളില്ലാതെയും രോഗിയാണെന്ന തോന്നലുകളില്ലാതെയും ദശകങ്ങളോളം ഒരാൾക്ക് ജീവിക്കാനാകും. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ, അവരിൽ ഗുരുതരമായ കരൾ രോഗത്തിന്റെ ലക്ഷണങ്ങളുണ്ടാകും. പനി, ക്ഷീണം, വിശപ്പില്ലായ്‌മ, മനംപുരട്ടൽ, ഛർദ്ദി, വയറ്റിൽ വേദന, കടുംനിറത്തിലുള്ള മൂത്രം, നരച്ച നിറത്തിലുള്ള മലം, സന്ധികൾക്ക് വേദന, അല്ലെങ്കിൽ മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ഗതിയിലുള്ള എച്ച്‌സിവി ലക്ഷണങ്ങൾ.
പെഗ്‌ഇന്റർഫെറോൺ ഇൻജക്‌ക്ഷനും ഉള്ളിൽ കഴിക്കുന്ന റിബാവിറിൻ എന്ന മരുന്നുമാണ് പരമ്പരാഗതമായി ഹെപ്പറ്റൈററിസ്‌ സി യ്ക്കു നൽകുന്ന മരുന്നുകൾ. എന്നാൽ, ഇവയ്‌ക്ക് പലവിധ പാർശ്വഫലങ്ങളുമുണ്ട ്. രോഗം മാറുന്നത് കുറഞ്ഞ നിരക്കിൽ മാത്രമായിരിക്കും. പോരെങ്കിൽ ദീർഘകാലം ചികിത്സ വേണ്ടിവരും. എന്നാൽ, ഈയടുത്ത കാലത്തുണ്ടായ മുന്നേറ്റങ്ങളിലൂടെ ഹെപ്പറ്റൈറ്റിസ്‌സി രോഗം ചികിത്സയിലൂടെ ഭേദമാകുന്നത് 90 ശതമാനം വരെ ഉയർന്നു.

സോഫോസ്‌ബുവിറിനു പുറമെ ഉള്ളിൽ കഴിക്കുന്നതിനുള്ള ലെഡിപാസ്‌വിർ, ഡെക്ലാടാസ്‌വിർ എന്നീ മരുന്നുകൾ ഹെപ്പറ്റൈറ്റിസ്‌സി രോഗശമനത്തിന് ഉതകുന്നു. ഇവ പഴയകാല മരുന്നുകളേക്കാൾ സുരക്ഷിതവും മൂന്നു മുതൽ ആറു മാസം വരെയുള്ള ചികിത്സ കൊണ്ട ് 90 ശതമാനം രോഗ ശമനനിരക്ക് കൈവരിക്കാൻ ഫലപ്രദവുമാണ്. ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ ഇന്ത്യയിൽ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. 13000 മുതൽ 20000 വരെയാണു ഈ മരുന്നുകളുടെ വില.

രണ്ടു ഘട്ടമായിവേണം എച്ച്‌സിവി പരിശോധന നടത്താൻ. ആദ്യഘട്ടത്തിൽ എച്ച്‌സിവി ആന്റിബോഡി കണ്ടെ ത്തുകയും പോസിറ്റീവ് ആണെങ്കിൽ പിസിആർ പരിശോധന നടത്തുകയും വേണം. പിസിആർ പരിശോധനയിലും പോസീറ്റീവ് ആണെങ്കിൽ അയാൾ നിലവിൽ എച്ച്‌സിവി ബാധിതനാണ്. പകർച്ചവ്യാധി നിയന്ത്രണത്തിനായി എടുക്കുന്ന എല്ലാ മുൻകരുതലുകളും ഹെപ്പറ്റൈറ്റിസിന്റെ കാര്യത്തിലും എടുക്കണമെന്നാണു ലോകരാജ്യങ്ങളോടുള്ള ആഹ്വാനമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ മാർഗരറ്റ് ചാൻ പറയുന്നു. ഈ വർഷം മേയിൽ നടന്ന 194 രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട ലോകാരോഗ്യ അസംബ്ലിയിൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ബാധിച്ച എട്ടു മില്യൺ ആളുകളെ 2020 ആകുമ്പോഴേക്കും ചികിൽസിക്കുക എന്ന ലക്ഷ്യമാണു മുമ്പോട്ടു വച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും 2016ലെ രോഗികളുടെ കണക്കിൽ നിന്നു 90ശതമാനം എങ്കിലും കുറയ്ക്കാനാണു ലക്ഷ്യം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ഡോ. ഫിലിപ്പ് അഗസ്റ്റിൻ,
മെഡിക്കൽ സർവീസസ് സിഇഒ ആൻഡ് ചെയർമാൻ
എറണാകുളം പിവിഎസ് മെമ്മോറിയൽ ആശുപത്രി  

Your Rating: