Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പ് കൂടുതൽ കഴിച്ചാൽ?

salt

ഉപ്പ് അമിതമായി കഴിച്ചാൽ രക്തസമ്മർദം വർദ്ധിക്കുമെന്നും അനുബന്ധ അസുഖങ്ങൾ ഉണ്ടാകുമെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഉപ്പ് കൂടുതൽ കഴിക്കുന്നത് പ്രായമുള്ളവരിലും ഗർഭസ്ഥശിശുവിലും വരെ കരളിനു കേടു വരുത്തുമെന്നാണ് പുതിയ കണ്ടെത്തൽ. ചൈനയിലെ ജിനൻ യൂണിവേഴ്സിറ്റിയിലെ സ്യൂസങ് യാങും ഒരുകൂട്ടം ഗവേഷകരുമാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നൽകിയത്.

അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് കെമിസ്ട്രി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരോഗ്യവാനായ ഒരു മനുഷ്യന് ദിവസം ഒരു സ്പൂൺ ഉപ്പ് കഴിച്ചാൽ മതി. ശരീരത്തിന് ആവശ്യമായ ഉപ്പ് ഇതിൽ നിന്നു ലഭിക്കും. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായതിൽ കൂടുതൽ ഉപ്പ് അകത്തു ചെല്ലുന്നത് കരളിനെ തകര്‍ക്കുന്നതിനൊപ്പം രക്ത കോശങ്ങളെ നശിപ്പിക്കുകയും അവയുടെ വളർച്ചയെ തടയുകയും ചെയ്യും.

ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കുമെന്ന ചൊല്ല് ഇവിടെ അന്വർത്ഥമാണ്. അമിതമായി ഉപ്പ് അകത്താക്കി ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചുവരുത്തുന്നതിലും നല്ലത് ഉപ്പു കഴിക്കാതിരിക്കുന്നതല്ലേ?