Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലി നിങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെയെല്ലാം ബാധിക്കുന്നു?

smoking

ഏറ്റവും ഭീകരമായ ദുശ്ശീലമേതെന്ന ചോദ്യത്തിന് ഒരു മറുപടിയാണുള്ളത്-പുകവലി. എല്ലാവർഷവും 6 ദശലക്ഷം ആളുകളാണ് പുകയിലജന്യരോഗങ്ങളാൽ മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ പുകവലിക്കാത്തവരെക്കൂടി പുകയിലയുടെ ദോഷഫലങ്ങൾ ബാധിക്കുന്നുണ്ടെന്നതാണ് സത്യം.

ഇതിൽത്തന്നെ 6 ലക്ഷത്തോളം ആളുകൾ മരണപ്പെടുന്നതിന് കാരണം അവരുടേതല്ല, പാസീവ്‌ സ്‌മോക്കിംഗ്‌ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണ്. ഒരാള്‍ പുകവലിക്കുമ്പോള്‍ പുറത്തുവിടുന്ന പുക അന്തരീക്ഷവായുവില്‍ കലര്‍ന്ന്‌ പുകവലിക്കാത്ത മറ്റൊരാളുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നതിനെ പാസീവ്‌ സ്‌മോക്കിംഗ്‌ എന്ന്‌ പറയുന്നത്.

ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസിന്റെ കണക്കനുസരിച്ച് ഒരുലക്ഷത്തോളം മരണങ്ങളാണ് ഇന്ത്യയിലുണ്ടാകുന്നത്. ഇത്തരം നിരവധി പേടിപ്പിക്കുന്ന കണക്കുകൾ കേട്ടിട്ടും സഹപ്രവർത്തകന് ഒരു പുകവലി കമ്പനിക്ക് പോകാറുണ്ടോ?, എങ്കിൽ നിങ്ങളും സൂക്ഷിക്കേണ്ടതുണ്ട്.

ആയിരക്കണക്കിന് അപകടകരമായ രാസവസ്തുക്കളാണ് പുകയിലയിലുള്ളത്. പുകയിലയിലെ നിക്കോട്ടിന്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുകയും അതുവഴി ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ബി.പി വര്‍ധിക്കുകയും ചെയ്യും. പുകവലിക്കാരുമായി അടുത്ത ബന്ധമുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത്‌ വരാനുള്ള സാധ്യത വളരെ കൂടുതലാണ്‌. പുകവലിക്കാരുടെ കുട്ടികളെ ശ്വാസകോശരോഗങ്ങള്‍ വേഗത്തില്‍ ബാധിക്കുകയും ചെയ്യും.

പുകവലി നിർത്താനാഗ്രഹമുണ്ടോ?

12 മണിക്കൂർ പുകവലിക്കാതിരുന്നാൽ രക്തത്തിലെ കാർബൺ മോണോക്സൈഡ് സാധാരണ നിലയിലാകും. 3 മാസം പുകവലി ഉപേക്ഷിച്ചാൽ ശ്വാസകോശത്തിന്റെ പ്രവർത്തനം രക്തപര്യയനവുമൊക്കെ സാധാരണനിലയിലേക്ക് ആകാൻ തുടങ്ങും.

എങ്ങനെ പുകവലി നിർത്താം

പികവലിക്കാനുള്ള ആഗ്രഹം ഒഴിവാക്കാൻ കായികവ്യായാമങ്ങൾ നല്ലതാണ്. ഇത് മാത്രമല്ല യോഗ, ഹിപ്നോട്ടിസം, കൗൺസിലിംഗ് എന്നിവയും ഉപയോഗപ്പെടുത്താം.

മനസ്സിനെ നിയന്ത്രിക്കാന്‍

പുകവലിയില്‍നിന്ന് മുക്തിനേടിയാല്‍ വീണ്ടും മാനസിക സമ്മർദ്ദം വന്നാല്‍ എന്തുചെയ്യും. പിന്നെയും പുകവലിയെ ആശ്രയിക്കാന്‍ അത് കടുത്ത പ്രേരണ നല്‍കും. സംഗീതം ആസ്വദിക്കുക, യോഗ പരിശീലിക്കുക തുടങ്ങിയവ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും.

പുകയ്ക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കൂ

പുകവലിയെ ആശ്രയിക്കാന്‍ കടുത്ത പ്രേരണയുണ്ടാവുമ്പോൾ ച്യൂയിംഗം ചവക്കുന്നത് നല്ലതാണ്.

ബന്ധുക്കളെക്കുറിച്ചോർക്കുക

നിങ്ങളുടെ നിര്‍ത്താതെയുള്ള പുകവലി കാരണം നിങ്ങള്‍ മക്കളെ
നേരത്തെ മരണത്തിലേക്ക് തള്ളി വിടുകയാണെന്ന് ചിന്തിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അത് പോലെ നിങ്ങളുടെ സ്നേഹനിധിയായ ഭാര്യയെ നിങ്ങള്‍ തന്നെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്താലോ ? ഇതൊക്കെ സിഗരറ്റ് വലിക്കാനാഗ്രഹമുണ്ടാകുമ്പോൾ ചിന്തിക്കുക.