Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനം: ഫൈനലിലെ ആറു പേർ

jeevanam-finalists ഡോ. ജി. സീമജ, ഡോ. കെ. മുരളി, ഡോ. എസ്. ഗോപകുമാർ എന്നിവർക്കൊപ്പം ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ

മനോരമ ഓൺലൈനും കണ്ടംകുളത്തി ആയുർവേദ വൈദ്യശാലയും ചേർന്ന് കേരളത്തിലെ ആയുർവേദ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജീവനം പ്രബന്ധരചനാ മത്സരത്തിന്റെ ഫൈനലിലേക്ക് തിരുവനന്തപുരം ആയുർവേദ കോളജ് വിദ്യാർഥിനികളായ എസ്. ശ്രീദേവി, ജെ. അഞ്ജന, സി.കെ. സാനിയ, കോട്ടക്കൽ വി.പി.എസ്.വി ആയുർവേദകോളജിലെ കെ. നജ്മാമോൾ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിലെ രശ്മി എം നായർ, രേവതി പ്രസാദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ രണ്ടാം വാരം തിരുവനന്തപുരത്താണ് ഫൈനൽ.

കോട്ടയം മലയാള മനോരമ ഓഫിസിൽ നടന്ന സെമിഫൈനലിൽ കേരളത്തിലെ വിവിധ കോളജുകളിലെ 12 വിദ്യാർഥികളാണ് മൽസരിച്ചത്. ‘ജീവിതശൈലീ രോഗങ്ങൾ അകറ്റാൻ ആയുർവേദം’ എന്നതായിരുന്നു വിഷയം. ആദ്യഘട്ടത്തിൽ ലഭിച്ച നൂറിലേറെ പ്രബന്ധങ്ങളിൽ നിന്നാണ് ജൂറി അംഗങ്ങളായ തിരുവനന്തപുരം ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ അശോക്, ആർഎംഒയും അസോഷ്യേറ്റ് പ്രഫസറുമായ ഡോ. എസ്. ഗോപകുമാർ, അസോഷ്യേറ്റ് പ്രഫസർ ഡോ. ഡി ജയൻ, കണ്ണൂർ ഗവ. ആയുർവേദ കോളജ് പ്രഫസർ ഡോ. കെ. മുരളി, എറണാകുളം ആയുർവേദ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ജി. സീമജ, എന്നിവർ ചേർന്ന് സെമിഫൈനലിലേക്കുള്ള 12 പേരെ തിരഞ്ഞെടുത്തത്.

സെമി ഫൈനലിൽനിന്ന് ഡോ. എസ്. ഗോപകുമാർ, ഡോ. കെ. മുരളി, ഡോ. ജി. സീമജ എന്നിവരടങ്ങുന്ന വിധിനിർണയസമിതിയാണ് ആറ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. അവതരണ ശൈലി, ചോദ്യങ്ങളോടുള്ള പ്രതികരണം, വിഷയത്തെക്കുറിച്ചുള്ള അറിവ്, ശരീരഭാഷ തുടങ്ങിയ ഘടകങ്ങൾ സെമിഫൈനൽ മത്സരത്തിൽ പരിശോധിച്ചു.

കണ്ടംകുളത്തി ആയുർവേദ വൈദ്യശാല മാനേജിങ് ഡയറക്ടർ കെ.പി വിൽസൻ, മനോരമ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം തേവര, ജൂറി അംഗങ്ങളായ ഡോ. എസ്. ഗോപകുമാർ, ഡോ. സീമജ, ഡോ. ബി മുരളി, വിദ്യാർഥി പ്രതിനിധി നജ്മമോൾ എന്നിവർ പ്രസംഗിച്ചു.  

Your Rating: