Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽ. ജി. ബിക്കാരുടെ ആരോഗ്യശീലങ്ങൾ അപകടകരമോ?

lesbians

സാമൂഹ്യമായ വിവേചനം അനുഭവിക്കുന്നതുമൂലം സ്വവർഗാനുരാഗികളായ പുരുഷൻമാർ, സ്ത്രീകൾ, ഇരുലിംഗാഭിമുഖ്യമുള്ളവർ എന്നിവർ മാനസികവ്യഥ അനുഭവിക്കുന്നവരും അനാരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നവരും ആണെന്നു പഠനം. 2013–ലെയും 14ലെയും യുഎസ് നാഷണൽ ഹെൽത് സർവേയിലൂടെയാണ് ഈ പഠനഫലം പുറത്തുവന്നത്. യുഎസ് മെഡിക്കൽ ജേണലായ ജാമാ ഇന്റേണൽ മെഡിസിൻ ഈ പഠനഫലങ്ങളെ വിശകലനം ചെയ്തു. സെക്ഷ്വൽ ഓറിയന്റേഷനുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഈ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.

മുതിർന്ന എൽ.ജി.ബി(ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ) വിഭാഗത്തിൽപ്പെട്ടവർ അങ്ങേയറ്റം വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്നു പഠനം പറയുന്നു. വ്യക്ത്യാന്താരമായതും(interpersonal) ഘടനാപരമായും വിവേചനം അനുഭവിക്കേണ്ടിവരുന്നതും ഇവരെ സമ്മർദ്ദത്തിലാക്കുന്നു.

ഭിന്നലിംഗക്കാരായ 16.9 % പുരുഷൻമാരെ അപേക്ഷിച്ച് ഇരുലിംഗാഭിമുഖ്യമുള്ള 40.1% പേരും 25.9% സ്വവർഗാനുരാഗികളും അതികഠിനമായ മാനസികവ്യഥ അനുഭവിക്കുന്നതായി കണ്ടു. 5.7% ഭിന്നലിംഗക്കാരായ പുരുഷൻമാരെ അപേക്ഷിച്ച് 10.9% ഇരുലിംഗാഭിമുഖ്യമുള്ളവരും 5.1% സ്വവർഗാനുരാഗികളും അമിതമദ്യപാനികളാണ്. ആറു ശതമാനം ഭിന്നലിംഗക്കാരായ പുരുഷൻമാരെ അപേക്ഷിച്ച് 6.2% സ്വവർഗാനുരാഗികളും 9.3% ഭിന്നലിംഗക്കാരും അമിതമായി പുകവലിക്കുന്നവരാണെന്നും കണ്ടു.

ഇനി സ്ത്രീകളുടെ കാര്യമെടുത്താൽ 21.9% ഭിന്നലിംഗക്കാരായ സ്ത്രീകളെ അപേക്ഷിച്ച് 46.4% ഇരുലിംഗാഭിമുഖ്യമുള്ളവരും 28.4% സ്വവർഗാനുരാഗികളും മാനസികവിഷമം അനുഭവിക്കുന്നവരാണ്. ഇരുലിംഗാഭിമുഖ്യമുള്ള 11.7% സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണ്. സ്വവർഗാനുരാഗികളിൽ ഇത് 8.9% ആണ്. ഭിന്നലിംഗക്കാരിൽ 4.8 ശതമാനവും.

ഭിന്നലിംഗക്കാരായ 3.4% പുകവലിക്കുമ്പോൾ ഇരുലിംഗാഭിമുഖ്യമുള്ളവരിൽ ഇത് 4.2%വും സ്വവർഗാനുരാഗികളിൽ 5.2%വും ആണെന്നു പഠനഫലം പറയുന്നു.

ഭിന്നലിംഗക്കാരായ സ്ത്രീപുരുഷൻമാരിൽ നിന്നും നേരിടേണ്ടി വരുന്ന അപമാനവും പാർശ്വവൽക്കരണവുമാണ് മുതിർന്ന ഇരുലിംഗാഭിമുഖ്യമുള്ളവരുടെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പഠനത്തിലൂടെ വ്യക്തമായതായി വാർഡർബിൽറ്റ് സർവകലാശാലയിലെ ഗിൽബർട്ട് ഗോൺസാലസ് പറയുന്നു.

ആദ്യമായി തന്നെ കാണാനെത്തുന്ന രോഗിയോട് നിങ്ങൾ പുരുഷനോടോ സ്ത്രീയോടോ അതോ രണ്ടു പേരോടുമോ ലൈംഗികാഭിമുഖ്യം പുലർത്തുന്നതെന്ന് ഡോക്ടർ ചോദിച്ചു മനസിലാക്കുന്നത് സ്വീകാര്യതയും തുറന്ന മനോഭാവവും നൽകുമെന്ന് പഠനം പ്രസിദ്ധീകരിച്ച ജാനാ ഇന്റേണൽ മെഡിസിനിലെ എഡിറ്റർ പറയുന്നു.

ശരാശരി 47 വയസുള്ള സ്വവർഗാനുരാഗികളായ പുരുഷൻമാർ, 522 സ്വവർഗാനുരാഗികളായ സ്ത്രീകൾ, 515 ഇരുലിംഗാഭിമുഖ്യമുള്ളവർ എന്നിവരുടെ പ്രതികരണങ്ങൾ 67150 ഭിന്നലൈംഗികത ഉള്ളവരുടേതുമായി താരതമ്യം ചെയ്താണ് ഈ പഠനം നടത്തിയത്. 

Your Rating: