Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപിഎസ് ലേക് ഷോർ സൗജന്യ മെഡിക്കൽക്യാംപ്

hospital-stethescope

ലോകമസ്തിഷ്ക ദിനമായ ഇന്ന് മുതൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ വൈദ്യപരിശോധനാ ക്യാംപിന് വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ തുടക്കം.
തല, കഴുത്ത് ഞരമ്പു സംബന്ധമായ രോഗങ്ങൾക്ക് ജൂലൈ 29 വരെയാണ് സൗജന്യ പരിശോധനയുള്ളത്. 24 ഞായാറാഴ്ച ക്യാംപ് ഉണ്ടായിരിക്കുന്നതല്ല.
ക്യാപിെൻറ ഭാഗമായുള്ള സൗജന്യ പരിശോധനയ്ക്കു പുറമെ, മരുന്ന്, രക്തപരിശോധന, ഇസിജി തുടങ്ങിയ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. വി.പി.എസ് ലേക് ഷോർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്.

ഇന്ന് നടക്കുന്ന പരിശോധന: തലവേദന, തലയിലും കഴുത്തിലുമുള്ള അർബുദം, തലകറക്കം, കേൾവി കുറവ്, വെസ്റ്റിബുലാർ എക്സർസൈസ് പ്രോഗ്രാം, ഇൻറർസെപ്റ്റീവ് ഓർത്തോഡോണ്ടിസ്.എന്നിവയാണ്.

ഒരോ ദിവസവും നടക്കുന്ന വൈദ്യപരിശോധനയുടെ വിശദാംശങ്ങൾ: ജൂലൈ 23 (ശനി): തലവേദന, തലച്ചോറിനേറ്റ ക്ഷതങ്ങൾ, മൂക്കിലുള്ള അലർജി, ഇൻറർസെപ്റ്റീവ് ഒാർത്തോഡോണ്ടിസ്.
25 തിങ്കൾ: ഹെഡ് ഇൻജുറി, അപസ്മാരം, പക്ഷാഘാതം, പുകവലി നിർത്താനുള്ള മാർഗങ്ങൾ, ഇന്റർസെപ്റ്റീവ് ഒാർത്തോഡോണ്ടിസ്.
26 ചൊവ്വ: ചലന വൈകല്യങ്ങൾ, പാർക്കിൻസോണിസം, കഴുത്തു വേദന, നടുവേദന
27 ബുധൻ: കഴുത്തു വേദന, നടുവേദന, ഒാർമ്മ കുറവ്, അൽഷിമേഴ്സ്, ഡിമെൻഷ്യ.
28 വ്യാഴം: നാഡീസംബന്ധമായ രോഗങ്ങൾ, ഉറക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ,കൂർക്കംവലി.
29 വെള്ളി: കേൾവി കുറവ്, കോക്ലിയ ഇംപ്ലാേൻറഷൻ സർജറി പരിശോധന.

ന്യൂറോളജി വിഭാഗത്തിൽ ഡോ. മുരളികൃഷ്ണമേനോൻ, ഡോ. ബിന്ദു വർഗീസ്, ന്യൂറോസർജറിയിൽ ഡോ. പൃഥ്വി വർഗീസ്, ഡോ. അരുൺ ഉമ്മൻ, ഹെഡ് ആൻഡ് നെക്ക് ഒാങ്കോളഡിയിൽ ഡോ. ഷോൺ ടി ജോസഫ്, ഡോ. മിഹിർ മോഹൻ, ഡോ. നവീൻ ബിഎസ്, റീകൺസ്ട്രക്കീവ് സർജറിയിൽ ഡോ. ജോസ് തറയിൽ, ഇഎൻടിയിൽ ഡോ. ഇടിക്കുള്ള മാത്യു. ഡോ. ശ്വേത ഷേണായ്, ഒാറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറിയിൽ ഡോ. ജെ. ജെ ചാക്കോ, ഡോ. ജോജോ ജോൺ, ഡോ. സുനിൽ ഏബ്രഹാം എന്നിവരാണ് വൈദ്യപരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.  

Your Rating: