Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പലണ്ടി കൊറിക്കാം, ചുവന്ന വീഞ്ഞു കുടിക്കാം; ഓർമശക്തിക്കായി...

groundnut

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാർധക്യസംബന്ധിയായ സ്മൃതിനാശം തടയുമെന്നു പുതിയ കണ്ടെത്തൽ. ടെക്സസ് എ ആൻഡ് എം ഹെൽത്ത് സയൻസ് സെന്റർ കോളജ് ഓഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യൻ വംശജനുമായ അശോക് കെ. ഷെട്ടിയാണ് അൽസ്ഹൈമേഴ്സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും നിർദേശിക്കുന്നത്.

ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും ചിലതരം ബെറികളിലുമുള്ള റെസ്വിറട്രോൾ എന്ന ആന്റിഓക്സിഡന്റ് പദാർഥം ഓർമശക്തിയുടെ കാവലാളാകുമെന്നാണു ഷെട്ടിയും സംഘവും കണ്ടെത്തിയത്. റെസ്വിറട്രോൾ ഹൃദ്രോഗം തടയാൻ ഉത്തമമാണെന്നു നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അൽസ്ഹൈമേഴ്സ് ചികിൽസയിൽ ഫലപ്രദമെന്നു തെളിയുന്നത് ഇതാദ്യം.

ചിലതരം ബെറികളിലും റെസ്വിറട്രോൾ അടങ്ങിയിട്ടുണ്ട്. ഓർമയും ഗ്രാഹ്യശേഷിയും മനോനിലയും നിയന്ത്രിക്കുന്ന തലച്ചോർ ഭാഗമായ ഹിപ്പോകാംപസിന്റെ ആരോഗ്യത്തിന് റെസ്വിറട്രോൾ നല്ലതാണെന്നാണു തെളിഞ്ഞത്. മധ്യവയസ്സിൽ ചികിൽസ തുടങ്ങിയാൽ വാർധക്യത്തിലെ സ്മൃതിനാശം അകറ്റിനിർത്താമെന്നതാണു പ്രധാന ഗുണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.