Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ തലവേദനയും മൈഗ്രേനാണോ?

migraine Image Courtesy : The Week Smartlife Magazine

എപ്പോഴെങ്കിലും തലവേദ‌ന അനുഭവിക്കാത്തവർ ആരുംതന്നെ കാണുകയില്ല. എന്നാൽ കൊടിഞ്ഞി (മൈഗ്രൻ, ചെന്നിക്കുത്ത്, കൊടിഞ്ഞിൽ) തലവേദനയ്ക്ക് ഒരു പാരമ്പര്യ പ്രവണത കണ്ടുവരുന്നുണ്ട്. തലവേദന ഒരു നാൽപതു വയസ്സിനു മുൻപു തന്നെ തുടങ്ങുകയും ചെയ്യുന്നു. കൊടിഞ്ഞി പല തരത്തിലുണ്ട്.‌ തുടക്കത്തിൽ കണ്ണിൽ കൊള്ളിയാൻ മിന്നുന്നതും മഴവിൽനിറം കാണുന്നതും കണ്ണിരുട്ടിക്കുന്നതും മറ്റും കൊടിഞ്ഞ​ിയുടെ ദൃഢമായ ലക്ഷണങ്ങളായി കരുതാം. പക്ഷേ, കാഴ്ചവൈകല്യം വന്ന ഭാഗത്താണു സാധാരണ തലവേദന തുടങ്ങാറുള്ളത്. വേഗം മറുഭാഗത്തേക്കും വ്യാപിക്കും.

എന്നാൽ എൺപതു ശതമാനം കൊടിഞ്ഞിക്കാരിലും ഇ‌ൗ മുന്നോടി ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. തീവ്രമായ വികാരവും ടെൻഷനും മൂലം രക്തധമനികൾ സങ്കോചിച്ചും വികസിച്ചും രക്തപ്രവാഹ വൈകല്യം മൂലം തലവേദന വരുന്നു (Vascular Headache). താല്‍ക്കാലിക മാനസിക വിഭ്രാന്തിയാണ് വേറൊരു കാരണമായി പറയുന്നത്. ലവണാംശങ്ങള്‍ വഴിതെറ്റി മസ്തിഷ്കത്തിലെ അളവു കൂടുന്നതാണ് മറ്റൊരു കാരണങ്ങളായി വിവരിക്കുന്നത്.

അപൂർവ്വം ചിലരിൽ മൈഗ്രേന് മുന്നോടിയായി കൈയ്ക്കോ കാലിനോ കണ്ണിലെ മാംസപേശികൾക്കോ താല്‍ക്കാലിക ബലക്ഷയം സംഭവിച്ചേക്കാം. സാധാരണ വേദനസംഹാരി ഗുളിക‌കൾകൊണ്ടു വേദന മാറ്റാൻ സാധിച്ചേക്കാം. വേദനയുടെ മൂർധന്യാവസ്ഥയിൽ ഛർദിയും തലകറക്കവും വന്നേക്കാം. ഇൗ സമയത്തു സാധാരണ ശബ്ദം കേൾക്കുന്നതുപോലും അസഹീനയമായിരിക്കും. മാസത്തിൽ രണ്ടു-മൂന്നു പ്രാവിശ്യത്തിൽ കൂടുതൽ വേദന വരുന്നെങ്കിൽ തുടർച്ചയായി ചില മരുന്നുകൾ കുറെ മാസങ്ങൾ കഴിക്കേണ്ടിവരും. രക്താതിമർദത്തിനു കൊടുക്കുന്ന ബീറ്റ ബ്ലോക്കർ മരുന്നുകൾ ചെറിയ തോതിൽ കൊടുക്കുന്നത് പ്രയോജനപ്പെടുന്നുണ്ട്. വിഷാദ രോഗത്ത‌ിനു കൊടുക്കുന്ന ചില മരുന്നുകളും ഗുണപ്രദമാണ്. നൂതനമായി വന്നിരിക്കുന്ന മരുന്ന് സുമാട്രിപ്റ്റാൻ മരുന്നുകളാണ്. മൈഗ്രേൻ നിയന്ത്രിക്കാവുന്ന രോഗമാണ്.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. കെ.പി.ജോർജ്