Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ- ഇന്റർനെറ്റ് ആസക്തി വിഷാദത്തിനിടയാക്കും

mobile-net

മൊബൈൽ- ഇന്റർനെറ്റ് സാങ്കേതിക വിദ്യകളോടുള്ള അമിത താൽപര്യം യുവാക്കളിൽ വിഷാദ രോഗ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ. ഇല്ല്യാനോസ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ ഏകദേശം ഇരുപതിനോടടുത്ത് പ്രായമുള്ള കോളേജ് വിദ്യാർത്ഥികളാണ് പഠനവിധേയരായത്.

മുന്നൂറോളം വിദ്യാർത്ഥികളിൽ അവരുടെ മാനസികാരോഗ്യം നിർണയിക്കുന്നതിനായി ചോദ്യാവലികൾ നൽകി. മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ അതിപ്രസരം നിത്യജീവിതത്തിലും പഠനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടോ? ഇത്തരം ഇലക്ട്രോണിക്സ് ഉപകരണങ്ങളോട് എന്തുകൊണ്ട് താൽപ്പര്യം ഉണ്ടായി? ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാത്ത ജീവിതം നിങ്ങൾക്കെങ്ങനെ ആയിരിക്കും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇവയോടുള്ള അമിത താൽപര്യം മാനസികമായി ഇവരെ ബാധിക്കുന്നുണ്ടോയെന്ന് അറിയുകയായിരുന്നു ലക്ഷ്യം.

മൊബൈൽഫോൺ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ:ഇൻഫോഗ്രാഫിക്സ് കാണാം‍

ഇത്തരം സാങ്കേതിക വിദ്യകളോട് ഏറ്റവും കൂടുതൽ ആസക്തിയുള്ള വിദ്യാർത്ഥികളിൽ ഉത്കണ്ഠ, വിഷാദം എന്നിവയുടെ അളവ് കൂടുതലാണെന്ന് മനസിലാക്കാൻ കഴിഞ്ഞതായി പഠനത്തിന് നേതൃത്യം നൽകിയ അലേജാന്ദ്രോ ലേറാസ് പറഞ്ഞു. കമ്പ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.