Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം കൂടുമ്പോൾ വിഷാദം പിടികൂടുമോ?

old-age-depression Image Courtesy : The Week Magazine

പ്രായം അറുപതു കടന്നാൽ പിന്നെ മനസ്സിൽ പലവിധ ആധികളായി. വാർധക്യത്തിലേക്ക് കാലൂന്നുന്നതിന്റെ ആദ്യ പടിയാണ് ഈ അറുപതാം പിറന്നാൾ എന്നത് ആദ്യത്തെ ടെൻഷൻ. പിന്നെ, കൂട്ടിന് ഷുഗറും പ്രഷറും കൊളസ്ട്രോളും ഉൾപ്പെടെ അത്യാവശ്യം ചില രോഗങ്ങൾ കൂടിയായാൽ പറയുകയേ വേണ്ട. വാർധക്യം എന്നത് ആവലാതികളുടെകൂടി കാലമായി എന്ന് ചുരുക്കം.

വാർധക്യ സഹചമായ വിഷാദരോഗം പ്രായമായവരിൽ സാധാരണയാണ്. 65 വയസ്സ് കഴിഞ്ഞവരാണ് കൂടുതലായും വിഷാദരോഗത്തിന്റെ പിടിയിലായി കാണുന്നത്. ആരോഗ്യപ്രശ്നങ്ങൾ , പങ്കാളിയുടെ മരണം, ഒറ്റപ്പെടൽ , തുടങ്ങിയ കാര്യങ്ങളാണ് വാർധക്യകാലത്തെ വിഷാദത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. 65 വയസ്സിനു മുകളിൽ ഏകദേശം 7 ദശലക്ഷം ജനങ്ങളാണ് അമേരിക്കയിൽ മാത്രം വിഷാദത്തിന്റെ പിടിയിലുള്ളത്. എന്നാൽ ഇവർക്കു വേണ്ട രീതിയിലുള്ള പരിചരണമോ ചികിത്സയോ ലഭിക്കുന്നില്ല എന്നതാണ് അലട്ടുന്ന മറ്റൊരു വസ്തുത.

വിഷാദം വാർധക്യത്തിൽ സ്വാഭാവികമായ ഒരു കാര്യമാണ് എന്നാണ് ആരോഗ്യ രംഗത്തെ ഒരു വിഭാഗം പറയുന്നത്. അവശതകളിൽ തന്നെ ആര് നോക്കും, കാഴ്ചയും കേൾവിയും നഷ്ടപ്പെടുന്ന അവസ്ഥയിൽ ആരാണ് തുണയാകുക തുടങ്ങി ഒട്ടേറെ ചിന്തകൾ 60 കടക്കുന്നതോടെ അലട്ടാൻ തുടങ്ങും എന്നാണ് അമേരിക്കയിലെ നാഷനൽ അലൈൻസ് ഓണ്‍ മെന്റൽ ഇൽനെസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ നിന്നു വ്യക്തമാകുന്നത്.

വിഷാദരോഗത്തിന്റെ പിടിയിലായ 38 ശതമാനം അമേരിക്കാൻ പൗരന്മാർ വിശ്വസിക്കുന്നത് വിഷാദം ശാരീരികമായ ഒരു അവസ്ഥയാണ് എന്നാണ്. എന്നാൽ 58 ശതമാനം ജനങ്ങളാകട്ടെ, വിഷാദം എന്നത് വാർധക്യകാലത്തെ അനിവാര്യതയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം വരുന്ന വിഷാദരോഗികൾക്കും വേണ്ട രീതിയിലുള്ള ചികിത്സ ലഭിക്കുന്നില്ല. ഇന്ത്യയിലെയും സ്ഥിതി വ്യത്യസ്തമല്ല. അമേരിക്കയിൽ വിഷാദരോഗത്തെ തുടർന്നുള്ള ആത്മഹത്യ നിറയ്ക്കും വളരെ ഉയർന്നിരിക്കുകയാണ്. സാധാരണ ജനങ്ങളിൽ 11.1% ആണ് ആത്മഹത്യ നിരക്കെങ്കിൽ വിശാദരോഗികളിൽ ഇത് 16.3% ആണ്.

വിഷാദത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ ആരംഭിക്കുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി. വാർധക്യകാല രോഗങ്ങളായ അൽഷൈമെഴ്സ്, പാർകിൻസൻ, ആര്ത്രൈറ്റീസ്, ഹൃദ്രോഗം എന്നിവ വിഷാദത്തിന് കാരണമാകുന്നു. രസകരമായൊരു വസ്തുത , ബന്ധുക്കളും സുഹൃത്തുക്കളുമായി ഫോണിലോ , മറ്റേതെങ്കിലും ഉപാധികൾ മുഖാന്തരമോ സംവദിക്കാൻ സാധിക്കുന്നവർക്ക് വിഷാദത്തിന്റെ പിടിയിൽ നിന്നു മോചനം ലഭിക്കുന്നു എന്നതാണ്.

വാർധക്യകാല വിഷാദത്തിന്റെ ലക്ഷണങ്ങൾ

ഒറ്റപ്പെടൽ, നിസ്സഹായാവസ്ഥ , അമിതമായ ഉറക്കം, ഭക്ഷണം കഴിക്കുന്നതിലെ അസ്വാഭാവികത ( പതിവിലും കൂടുതലോ, കുറവോ) , ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്‌, ആത്മഹത്യ പ്രവണത , ആത്മഹത്യയെ കുറിച്ചുള്ള അമിതമായ ചിന്ത