Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിംസിൽ ഗൈനക്ക് ഓങ്കോ ശിൽപശാല

gynaec

തിരുവനന്തപുരം കിംസ് കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി ഗർഭാശയ കാൻസറിനെപറ്റിയുള്ള ഏകദിന ശിൽപശാല ഡോ. എം സുഭദ്രാ നായർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളിൽ വർധിച്ചുവരുന്ന ഗർഭാശയ കാൻസറിന്റെ കാരണങ്ങളും ചികിത്സാരീതികളെയും പറ്റി ചർച്ച ചെയ്യപ്പെട്ട ശിൽപശാലയിൽ ഇന്ത്യയിലേയും വിദേശത്തേയും ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ജനങ്ങൾക്ക് കാൻസറിനെ പറ്റിയുള്ള ബോധവൽക്കരണം നൽകുകയും ഈ രോഗത്തെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യാൻ ഡോക്ടർമാർ പ്രതിജ്ഞാബദ്ധരാണെന്ന് കിംസ് ചെയർമാൻ ഡോ. എം ഐ സഹദുള്ള അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖരായ ഇരുന്നൂറോളം ഡോക്ടർമാർ പങ്കെടുത്ത ശിൽപശാലയിൽ കൂട്ടായ പ്രവർത്തനത്തിലൂടെ കാൻസറിനെ നമുക്ക് ചെറുക്കാൻ സാധിക്കൂ എന്ന് കിംസ് കാൻസർ സെന്ററിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ് അഭിപ്രായപ്പെട്ടു.

കിംസ് കാൻസർ സെന്റർ അഡ്മിനിസ്ട്രേറ്റർ രശ്മി ആയിഷ, ഡോ. ശ്യാമള ദേവി, ഡോ. ധന്യാ ദിനേഷ് എന്നിവർ പ്രസംഗിച്ചു