Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശസ്ത്രക്രിയ സാധ്യമല്ല, സയാമീസ് സഹോദരിമാർ ഇനി അനാഥർ

veena-vani

ഇത് വീണയും വാണിയും, പ്രകൃതിയുടെ ക്രൂര വിനോദമായ സയാമീസ് സഹോദരിമാരാണ് ഇവർ. തലകൾ ഒട്ടിച്ചേർന്ന രീതിയിൽ ജനിച്ച ഇവരെ മാതാപിതാക്കളും ഉപേക്ഷിച്ചുകഴിഞ്ഞു. വേണമെങ്കിൽ ഇവരെ ഏറ്റെടുക്കാമെന്ന് പിതാവ് പറയുന്നു, പക്ഷേ എയർകണ്ടീഷൻ മുറി, സർക്കാർ ജോലി, 2 ഏക്കര്‍ ഭൂമി ഇത്രയും ആവശ്യപ്പെടുന്നതായി ആശുപത്രി അധികൃതർ ആരോപിക്കുന്നു.

കുട്ടിക്കാലം മുതൽ ഇവർ കഴിഞ്ഞത് നിലൗഫർ ചിൽഡ്രൻസ് ആശുപത്രിയാലായിരുന്നു. എന്നാൽ മുതിർന്നതോടെ ആശുപത്രി വിട്ടുപോരേണ്ടി വന്നു. ഇപ്പോൾ വനിതാ-ശിശു ക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ് കുട്ടികളുള്ളത്. ഇവരെ വേർപ്പെടുത്തി സാധാരണജീവിതത്തിലേക്കെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

എന്നാല്‍ തലകൾ ഒട്ടിച്ചേർന്ന ഈ സയാമീസ് സഹോദരിമാരുടെ ശസ്ത്രക്രിയ അപകടംപിടിച്ചതാണെന്ന് ഡോക്ടർമാർ പറയുന്നു. ഇവരെ വേർപ്പെടുത്താനുള്ള ശ്രമത്തിൽ ചിലപ്പോള്‍ ജീവൻതന്നെ നഷ്ട്ടപ്പെടാനിടയാകുമെന്ന് ഡോക്ടർമാർ കരുതുന്നു.

വാറങ്കൽ ജില്ലയിലെ ബീറുസെറ്റിഗുഡം പ്രദേശത്താണ് കുട്ടികളുടെ മാതാപിതാക്കളായ മുരളിയും നാഗലക്ഷ്മിയും താമസിക്കുന്നത്. ദിവസ വേതനക്കാരായ ഇവർ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറല്ല. വല്ലപ്പോഴും കുട്ടികളെ കാണാൻ ഒന്നു വന്നു പോകുമെന്നേ ഉള്ളു.

കഴിഞ്ഞയാഴ്ച ഡൽഹിയിലെ ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദഗ്ധ സംഘം കുട്ടികളെ പരിശോധിച്ചിരുന്നു. ഇവരെ വേർപെടുത്തൽ അതീവ അപകടകരമാണെന്നും ജീവന് ഭീഷണിയായേക്കുമെന്നും അധികൃതര്‍ പറയുന്നു.

തലച്ചോറിലേക്കുള്ള രക്തപര്യയന വ്യൂഹം ഇരുവർക്കും സംയോജിതമായാണുള്ളത്. ഇതാണ് ശസ്ത്രക്രിയയെ കൂടുതൽ അപകടകരമാക്കുന്നത്. രക്ഷിതാക്കളെ ആശുപത്രി അധികൃതർ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അൽപ്പം സമയം ചോദിച്ചിരിക്കുകയാണ്.

രക്ഷിതാക്കൾ ശസ്ത്രക്രിയക്ക് വിസമ്മതിച്ചാൽ ഇത്തരത്തിൽ യോജിച്ച തലയുമായി ഇവർ ജീവിതം നയിക്കേണ്ടിവരും. അതല്ല അവർ സമ്മതം മൂളുകയാണെങ്കിൽ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകും. പതിനെട്ട് വയസ്സായാൽ കുട്ടികൾക്കു തന്നെ സ്വന്തമായി ശസ്ത്രക്രിയക്ക് സമ്മതം നൽകാനാവും.  

Your Rating: