Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തെ കാക്കാൻ ശരിയായി ഉറങ്ങാം...

good-sleep

ദിവസവും 7- 8 മണിക്കൂർ സുഖമായി ഉറങ്ങാത്തവർക്ക് ഹൃദ്രോഗം പിടിപെടാൻ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. അനാരോഗ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മോശമായ ഉറക്കശീലമാണ്. ഹാർട്ട് അറ്റാക്ക് വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്കുറവാണെന്ന് സോൾ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകനായ ചാൻ വോൻ കിം പറയുന്നു. വിവിധ പ്രായത്തിലുള്ള 47,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.

ഹൃദയധമനികളിൽ കാൽസ്യം അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗത്തിനു കാരണം. ശരിയായി ഉറങ്ങുന്നവരെ അപേക്ഷിച്ച് അ‍ഞ്ചു മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവരുടെ ഹൃദയധമനിയിൽ 50 ശതമാനത്തിലധികം കാൽസ്യമാണ് അടിഞ്ഞുകൂടുന്നത്. ശരിയായി ഉറങ്ങുന്നവരുടെ ഹൃദയധമനികളുടെ പ്രവർത്തനം ഉറക്കക്കുറവുള്ളവരെ അപേക്ഷിച്ച് സുഗമമായിരിക്കും. അതുകൊണ്ടു തന്നെ ഇവർക്ക് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.

ഹൃദയാരോഗ്യത്തിന് ഉറക്കം നല്ലതാണെന്നു കരുതി ആരും കൂടുതൽ സമയം ഉറങ്ങിയേക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 7- 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാലും പ്രശ്നമാണ്. പ്രായമായവർ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ അവരിൽ 70 ശതമാനം കാൽസ്യം അടിഞ്ഞു കൂടുകയും ഹൃദ്രോഗത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.