Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസറിനു കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചു

bread-slice

രുചിയോടെ കഴിച്ചിരുന്ന ബ്രെഡിലും ബണ്ണിലും അടങ്ങിയ പൊട്ടാസ്യം ബ്രോമേറ്റ് അർബുദത്തിനു കാരണമാകുമെന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഇതിനെത്തുടർന്ന് നിരവധി പഠനങ്ങളും നടന്നു. പഠനങ്ങളിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഭക്ഷണ പദാർഥങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്.

പല രാജ്യങ്ങളിലും പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഭക്ഷണ പദാർഥങ്ങളിൽ ഉപയോഗിക്കുന്നതു നേരത്തേതന്നെ നിരോധിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സിഎസ്ഇ (സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ്) നടത്തിയ പഠനത്തിൽ ഇവ കാൻസറിനു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് ഇവ നിരോധിക്കാനുള്ള നിർദേശം നൽകിയത്.

ഇന്ത്യയിൽ നിർമിക്കപ്പെടുന്ന 84 ശതമാനം ബ്രെഡിലും പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ഉപയോഗിക്കുന്നുണ്ട്. ഇവ കൂടുതലായി ചേർത്തിട്ടുള്ള ഭക്ഷ്യവസ്തുക്കൾ യൂറോപ്യൻ യൂണിയനും നൈജീരിയ, ബ്രസീൽ, ദക്ഷിണ കൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളും നിരോധിക്കുകയും അവയെ അപകടസാധ്യതാ പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

ബ്രെഡിന് വെൺമ കൂട്ടാനും മാവിന് ഉറപ്പുണ്ടാകാനുമാണ് പൊട്ടാസ്യം ബ്രോമേറ്റ് മാവിൽ ചേർക്കുന്നത്. സിഎസ്ഇയുടെ പഠനത്തെതുടർന്ന് പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ബ്രെഡിൽ ചേർക്കുന്നത് നിർത്തിയതായി ബ്രെഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പറയുന്നു. 

Your Rating: