Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ടെൻഷനടിച്ചാൽ കുഞ്ഞിനു പുഴുപ്പല്ല്

dental care Image Courtesy : Vanitha Magazine

ഗർഭിണികളുടെ അമിത ആശങ്കകൾ ഗർഭസ്ഥ ശിശുവിനെയും ബാധിക്കും എന്നു പറയുന്നതു വെറുതെയല്ല.. ഗർഭിണിയായിരിക്കുന്ന സമയത്ത് അനുഭവിക്കുന്ന അമിത മാനസിക സംഘർഷങ്ങൾ കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പുതിയ കണ്ടെത്തൽ. ലണ്ടൻ കിങ്സ് കോളജിലെ ഡന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിൽസാ വിദഗ്ദരുടേതാണ് ഈ നിഗമനം.

അമേരിക്കയിൽ രണ്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളിൽ 42 ശതമാനം പേരും പല്ലുകൾക്ക് കേടും പഴുപ്പും ബാധിച്ചവരാണ്. ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളിൽ 21 ശതമാനം പേർക്കും ദന്തക്ഷയം സാധാരണമാണ്. എണ്ണൂറോളം ഗർഭിണികളിലും അവർക്കു ജനിച്ച കുഞ്ഞുങ്ങളിലും നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് പുതിയ നിഗമനം.

മുപ്പതു വയസ്സിൽ താഴെയുള്ള ഗർഭിണികളെയും അ‍ഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയും ആണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. അമിത മാനസിക സംഘർഷം മൂലം പ്രസവസമയത്ത് എച്ച്ഡിഎൽ, കൊളസ്ട്രോൾ, രക്തസമ്മർദം, ട്രൈഗ്ലിസറൈഡ് തുടങ്ങിയവയിൽ ഉണ്ടാകുന്ന ക്രമാതീതമായ വ്യത്യാസങ്ങളാണ് ദന്തക്ഷയത്തിനു കാരണം. ആവശ്യത്തിനു മുലപ്പാൽ ലഭിക്കാത്തതും കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിനു ദോഷകരമാണത്രേ.

പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തതും അമിതമായി മധുരമടങ്ങിയ ഭക്ഷണപദാർഥങ്ങൾ പതിവായി കഴിക്കുന്നതും പാരമ്പര്യ ഘടകങ്ങളുമൊക്കെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതു തന്നെ.