Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലി നിർത്തിയാൽ താനെ കുടി നിർത്തിക്കോളും

drink-smoke

പുകവലിയും കള്ളുകുടിയും എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...മിക്ക ഭാര്യമാർക്കും അവരുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതിപ്പെടാനുള്ള കാരണമിതാണ്. ലണ്ടനിലെ ഗവേഷകർ പറയുന്നത് പു‌കവലി മാത്രം ഉപേക്ഷിച്ചാൽ മതി, മദ്യപാനം താനേ കുറഞ്ഞോളും എന്നാണ്. അതായത് പുകയിലയുടെ അംശം കുറയുമ്പോൾ തന്നെ ലഹരിയോടുള്ള ആസക്തി തനിയെ കുറ‍ഞ്ഞോളും എന്നു സാരം.

ലണ്ടനിൽ മദ്യപാനികളും പുകവലിക്കാരുമായ ആളുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. പുകവലി പാടെ നിർത്തിയതോടെ പലർക്കും മദ്യപാനത്തിനുള്ള താൽപര്യവും നഷ്ടപ്പെട്ടു. മറ്റു ചിലർ കഴിക്കുന്ന മദ്യത്തിന്റെ അളവു കുറച്ചു. എങ്കിലും മദ്യപാനത്തിനുള്ള പ്രവണത ഇവരിൽനിന്നു പൂർണമായും മാറില്ലെന്നും അനുകൂല സാഹചര്യങ്ങൾ വന്നാൽ ഇവർ വീണ്ടും മദ്യപാനത്തിന് അടിമപ്പെടാനുള്ള സാധ്യത കൂടുതൽ ആണെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

ശരീരത്തിലെത്തുന്ന നിക്കോട്ടിന്റെ അളവിന് നിങ്ങളിലെ മദ്യാസക്തിയെ വർധിപ്പിക്കാനുള്ള കഴിവുണ്ടത്രേ. 2014 മാർച്ചിനും 2015 സെപ്റ്റംബറിനും ഇടയിൽ മുപ്പതിനായിരത്തോളം പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.