Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴത്തുള്ളികളിലൂടെ യാത്ര പോകുമ്പോള്‍

rain-driving

മഴ മനോഹരമാണെങ്കിലും വണ്ടി ഓടിക്കുമ്പോള്‍ മരണത്തിലെത്തിക്കുന്ന വില്ലനാകാം. മഴത്തുള്ളികള്‍ കാഴ്ചയെ ബാധിക്കുന്നതാണ് ഒരു പ്രധാനപ്രശ്നം. കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞും മോശം ഏസിയും ഹീറ്ററുകള്‍ ഇട്ടാല്‍ ഉണ്ടാകുന്ന ഉറക്കവും അപകടങ്ങളിലേക്കു നയിക്കുന്നു. തണുത്ത കാലാവസ്ഥ വണ്ടിയുടെ പ്രവര്‍ത്തനക്ഷമത കൂട്ടും.

എന്നാല്‍ തന്മൂലമുണ്ടാകുന്ന അമിത ധൈര്യം അപകടങ്ങളുണ്ടാക്കാം. കാഠിന്യമേറിയ വേനലിനു ശേഷമുള്ള പുതുമഴ അപകടകാരിയാണ്.

ഡ്രൈവിങില്‍ ഓര്‍ക്കാന്‍

‍∙ മഴക്കാലത്ത് കാറിന്റെ ഗാസുകള്‍ വൃത്തിയാക്കാനും വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ശ്രദ്ധിക്കണം. ‍∙ മഴക്കാലത്തിനു മുമ്പു വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കണം. തേഞ്ഞുതീരാറായ ടയറുകള്‍ മാറ്റണം. വൈപ്പറുകള്‍, എന്‍ജിന്‍ എന്നിവയുടെ അവസ്ഥയും പരിശോധിക്കണം. ‍∙ മഴ തുടങ്ങിയാല്‍ രാത്രിയും പകലും ഹെഡ്ലൈറ്റും വൈപ്പറും ഓണാക്കണം. ‍∙ മഴക്കാല യാത്രയില്‍ വേഗത തീര്‍ച്ചയായും കുറയ്ക്കണം. ‍∙ ഗാസുകളില്‍ മഞ്ഞുമൂടിയാല്‍ ഡീഫ്രോസ്റ്റര്‍ ഉപയോഗിക്കുക. ‍∙ മറ്റു കാറുകളുടെ വളരെ അടുത്തു യാത്ര ഒഴിവാക്കി ദൂരമിട്ടു വണ്ടി ഓടിക്കണം. ‍∙ അന്തരീക്ഷത്തിലെ ജലകണികകളില്‍ തട്ടി പ്രതിഫലിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഹൈബീമിനേക്കാള്‍ ലോ ബീമാണു നല്ലത്. ‍∙ ഡ്രൈവ് ചെയ്യുമ്പോള്‍ റേഡിയോയും സെല്‍ഫോണുകളും ഒഴിവാക്കുക. ‍∙ മഴമൂലം കുത്തിയൊഴുക്കുള്ള റോഡുകളിലൂടെ വാഹനം ഓടിക്കാതിരിക്കുക. ‍∙ വണ്ടി ഗട്ടറുകളില്‍ ചാടാതെ സൂക്ഷിക്കുക. ഇല്ലെങ്കില്‍ വെള്ളം തെറിച്ചു വീണ് എന്‍ജിനു കേടു വരാം. ‍∙ ട്രക്കിന്റെയോ ബസിന്റെയോ പിന്നാലെ നീങ്ങുമ്പോള്‍ സാധാരണയില്‍ കൂടുതല്‍ അകലം സൂക്ഷിക്കുക. താരതമ്യേന വലിയ ടയറുകളായതുകൊണ്ട് അവയില്‍ തട്ടി വെള്ളം തെറിച്ചു വീണു കാഴ്ച തടസപ്പെടുന്നത് ഒഴിവാക്കാം. ‍∙ മറ്റു വണ്ടികളുടെ തൊട്ടടുത്തെത്താന്‍ നില്‍ക്കാതെ അല്‍പം അകലമിട്ടു പതിയെ ബ്രേക്കിടാം. ‍∙ വണ്ടി കുഴിയില്‍ ചാടിയാല്‍ ബ്രേക്ക് പെഡലില്‍ കൈ കൊണ്ടു പതിയെ തട്ടുക.

ശരിയായ ഇരിപ്പ്

‍∙ നീണ്ട മണിക്കൂറുകള്‍ കാറില്‍ ചെലവഴിക്കുമ്പോള്‍ നടുവേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്.

വണ്ടി ഓടിക്കുമ്പോള്‍ വേഗത്തിനും ചലനത്തിനും അനുസരിച്ച് ശരീരം നിയന്ത്രണമില്ലാതെ എല്ലാ ദിശയിലേക്കും ചലിക്കുന്നു. മുന്നോട്ട് ആഞ്ഞ് ഇരിക്കുമ്പോള്‍ നടുവിലെ കശേരുക്കളുടെ ഇടയിലെ ഡിസ്ക്കിന്റെ ഉള്ളിലുള്ള സമ്മര്‍ദം 180 ശതമാനം അധികമായി കണ്ടുവരുന്നു. ‍∙ വണ്ടി ഓടിക്കുമ്പോള്‍ കാല്‍ മുട്ടുകളും ഇടുപ്പും ഒരേ ഉയരത്തിലായിരിക്കണം. ‍∙ നടുവിനു സുഖം കിട്ടാന്‍ തുണിയോ പ്രത്യേകം നിര്‍മിച്ചിരിക്കുന്ന നടുവിനു താങ്ങു നല്‍കുന്ന വസ്തുക്കളോ ഉപയോഗിക്കാം. ‍∙ സ്റ്റിയറിങ്ങിലേയ്ക്കു ചേര്‍ന്നിരിക്കുക. ദൂരെ നിന്നു കുനിഞ്ഞ് സ്റ്റിയറിങ് പിടിക്കുന്നത് ഒഴിവാക്കുക. ‍∙ നിരപ്പില്ലാത്ത സ്ഥലങ്ങളിലെ ബൈക്ക് യാത്രകളില്‍ സ്പീഡ് കുറയ്ക്കുക. ‍∙ തളര്‍ച്ചയും ക്ഷീണവും മാറ്റാന്‍ പരമപ്രധാനമാണ് ഡ്രൈവിങ്ങിനിയില്‍ ഇരിക്കുന്ന രീതി ഇടയ്ക്കിടെ മാറ്റുന്നത്. ‍∙ നീണ്ട ഡ്രൈവിങിനിടയില്‍ ചെറിയ ബ്രേക്കുകള്‍ എടുക്കുക. ‍∙ സീറ്റിന്റെ ചെരിവ് 130 ഡിഗ്രി ആക്കി വയ്ക്കുന്നാണ് നല്ലത്. ** രാത്രിയിലെ ഡ്രൈവിങ്**

‍∙ ഹൈ ബീമുകള്‍ എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസപ്പെടുത്താം. അതുകൊണ്ട് ലോ ബീം ഉപയോഗിക്കുക. ‍∙ ഫോഗ് ലാമ്പുകള്‍ രാത്രി ഡ്രൈവിങ്ങിന് സഹായകരമാണ്. ‍∙ മദ്യവും മറ്റു ലഹരിപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. നീണ്ട രാത്രിയാത്രകള്‍ പ്രത്യേകിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒഴിവാക്കുക. ‍∙ ഒറ്റയ്ക്കുള്ള ഡ്രൈവിങ് ഒഴിവാക്കുക. കൂടെ ആളുള്ളത് നമ്മുടെ ജാഗ്രത പതിന്മടങ്ങാക്കും. ഉറക്കമിളച്ച് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് അപകടസാധ്യത കൂട്ടും. ‍∙ ഉറക്കം പാര്‍ശ്വഫലമായുള്ള മരുന്നുകള്‍ ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം യാത്രയില്‍ മരുന്നുകള്‍ ഉപയോഗിക്കുക. ‍∙ തിരക്കൊഴിവാക്കി നേരത്തെ തയാറാക്കിയ പദ്ധതികളുമായി നേരത്തെ പുറപ്പെടുക. അമിതമായ സമ്മര്‍ദവും അപകടവും ഒഴിവാക്കാം.

ഹെല്‍മറ്റ് ഉപയോഗിക്കുമ്പോള്‍

ന്യൂ ഇംഗണ്ട് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം ബൈക്കുകളില്‍ ഹെല്‍മറ്റിന്റെ ഉപയോഗം തലച്ചോറിന്റെ പരിക്ക് 85 ശതമാനം കണ്ടു കുറച്ചു എന്നു കണ്ടെത്തിയിരിക്കുന്നു.

‍∙ അംഗീകാരമുള്ള ഹെല്‍മറ്റുകള്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ‍∙ തീരെ ചെറുതും ഒരുപാടു വലുതുമായവ ഒഴിവാക്കുക. ‍∙ നെറ്റി മൂടി വേണം ഹെല്‍മറ്റ് ധരിക്കാന്‍. പിറകിലേക്കു ചെരിച്ച് വയ്ക്കരുത്. ‍∙ സാമാന്യം മുറുക്കി തന്നെ സ്ട്രാപ്പുകള്‍ ഇട്ടിരിക്കണം. ‍∙ ഹെല്‍മെറ്റ് എറിഞ്ഞോ താഴെയിട്ടോ ഉപയോഗശൂന്യമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer