Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയായ രീതിയിൽ ചോറു വേവിച്ചില്ലെങ്കിൽ ഉള്ളിലെത്തുന്നത് വിഷം

481749202

മലയാളികൾക്ക് എവിടെപ്പോയാലും ഭക്ഷണത്തിന് അൽപ്പം ചോറു കിട്ടിയാലേ സംതൃപ്തിയുള്ളു. ചോറു കഴിക്കുന്നതൊക്കെ നല്ലതുതന്നെ, പക്ഷേ അതു ശരിയായ രീതിയിലല്ലെങ്കിൽ പണി കിട്ടുമെന്നു പറയുകയാണ് ബെല്‍ഫാസ്റ്റ് ക്വീൻസ് സർവകലാശാലയിലെ ബയോളജിക്കൽ ഡിപ്പാർട്ടുമെന്റിന്റെ പഠനം.

നമ്മൾ ചോറു വയ്ക്കുന്ന രീതിയിൽ ശാസ്ത്രീയമായ തെറ്റുകളുണ്ടത്രേ. വെള്ളംവച്ചു തിളച്ചശേഷം അരി ഇടുകയാണ് സാധാരണയായി എല്ലാവരും ചെയ്യാറ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അരിയിലടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നേരിട്ടു ശരീരത്തിലെത്തുന്നതിനു കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്.

മണ്ണിലുള്ള കീടനാശിനികളിലും വളങ്ങളിലും അടങ്ങിയിരിക്കുന്ന ആർസനിക് ഉൾപ്പടെയുള്ള വിഷകരമായ രാസവസ്തുക്കൾ അരിയിലെത്തുന്നുണ്ട്. ഈ പാചകരീതിയിലൂടെ വിഷവസ്തുക്കൾ ചോറിൽതന്നെ തങ്ങി നിൽക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യും.

വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ഇടുന്നതിനു പകരം തലേദിവസം രാത്രി വെള്ളത്തിൽ അരി ഇട്ടുവച്ചശേഷം വേവിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഗവേഷകരുടെ വാദം. ഇങ്ങനെ ചെയ്യുന്നതുവഴി രാസവസ്തുക്കളുടെ സാനിധ്യം 80 ശതമാനം കുറയുമത്രേ. ആരോഗ്യം സംരക്ഷിക്കാൻ ഇനി പാചകരീതി അൽപ്പമൊന്നു മാറ്റിക്കൊള്ളു.

Your Rating: