Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കരോഗമുണ്ടോ? ഇനി ഉമിനീർ പറയും

kidney-disease

വൃക്കരോഗ നിർണയത്തിന് ലളിതവും ചെലവു കുറഞ്ഞതുമായ മാർഗങ്ങൾ ഇപ്പോൾ നിലവിലില്ല. ഇതിനു പരിഹാരമായി പുതിയൊരു പരിശോധനാമാർഗം അവതരിപ്പിക്കുകയാണ് ഗവേഷകർ. 'സൺ ഡിപ്സ്റ്റിക്' എന്നാണ് ഇതിനു പേര്.

ഉമിനീർ പരിശോധനയിലൂടെ രോഗനിർണയം നടത്താമെന്ന് ബ്രസീലിലെ ഗവേഷകരാണ് കണ്ടെത്തിയത്. ബ്രസീലിലെ പ്രോകിഡ്നി ഫൗണ്ടേഷനിലെ വിവിയേൻ കാലിഡ് സിൽവയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് സലൈവറി യൂറിയ നൈട്രജൻ(SUN) പരിശോധിച്ചത്.

ആഫ്രിക്കയിലെ വിഭവശേഷി കുറഞ്ഞ രാജ്യമായ മാലാവിയിലെ 742 പേരിലായിരുന്നു പഠനം. ഇതിൽ 146 പേർക്ക് പരിശോധനയിലൂടെ വൃക്കരോഗം ഉണ്ടെന്നു കണ്ടു. സലൈവറി യൂറിയ നൈട്രജന്റെ ഉയർന്ന അളവും പരിശോധനാഫലവും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടു. കൂടാതെ നേരത്തേയുള്ള മരണത്തിനുള്ള സാധ്യതയും ഇതിലൂടെ കണ്ടെത്താനായി.

വൃക്കയെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ നിർണയിക്കാനും ശരിയായ ചികിത്സ നൽകാനും മതിയായ ബോധവൽക്കരണത്തിലൂടെ സാധിക്കുമെന്ന് പഠനവിവരങ്ങൾ സൂചിപ്പിക്കുന്നതായി ഗവേഷകയായ ഡോ. കാലിഡ് സിൽവ പറയുന്നു. രോഗനിർണയം നടത്താൻ സൺ ഡിപ്സ്റ്റിക് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഉമിനീർ പരിശോധനയിലൂടെ വൃക്കരോഗ നിർണയം നടത്താമെന്ന ഈ പഠനം, നവംബർ 15 മുതൽ 20 വരെ ഷിക്കാഗോയിൽ നടന്ന ഐ.എസ്.എൻ. കിഡ്നി വീക്കിൽ അവതരിപ്പിച്ചു. 

Your Rating: