Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമുള്ള ഹൃദയത്തിന് ഏഴു വഴികൾ

healthy-heart

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാൽ ഹൃദയം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാന്‍ എന്തൊക്കെ ചെയ്യുന്നുണ്ട് നിങ്ങൾ. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനിതാ ചില വഴികൾ.

പുകവലി ഒഴിവാക്കാം
പുകവലിയാണ് പ്രധാന വില്ലൻ. പുകവലി ഒഴിവാക്കുക എന്നതാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. 15 മുതൽ 25 വർഷം വരെ ആയുസു കുറയാൻ പുകവലി കാരണമാകും.

ഉപ്പു കുറയ്ക്കുക
അകാല മരണത്തിലേക്കു നയിക്കുന്ന രോഗങ്ങള്‍ക്ക് ആഹാരത്തില്‍ ഉപ്പ് കുറയ്ക്കുവാന്‍ ഗവേഷകർ നിർദ്ദേശിക്കുന്നു. ആഹാരത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് അഞ്ചിലൊന്നായി കുറച്ചാൽ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടും.

സമീകൃതാഹാരം
ഇലക്കറികളും ധാന്യവർഗങ്ങളും പഴങ്ങളും ഉൾപ്പെടുന്ന സമീകൃതാഹാരം ശീലിക്കുക. അമിതവണ്ണം ഒഴിവാക്കാൻ ശ്രദ്ധിക്കുക.

മദ്യപാനം
അമിത മദ്യപാനം ഹൃദയത്തെ അപകടത്തിലാക്കും. രക്തസമ്മർദ്ദവും അമിതഭാരവും വർധിക്കാൻ മദ്യപാനം കാരണമാകും. മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗബാധ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

വ്യായാമം
ദിവസം 30 മിനിട്ടെങ്കിലും വ്യായാമം ശീലിക്കുക. ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം സഹായകമാകും.

കൃത്യമായ പരിശോധന
കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുക.

പാരമ്പര്യം പരിശോധിക്കുക
കുടുംബത്തിൽ അച്ഛനോ അമ്മയ്ക്കോ ഹൃദ്രോഗ സാധ്യതയോ പ്രമേഹമോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക.