Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണ് പൊന്നു പോലെ കാക്കാൻ ഇതാ ചില വഴികൾ

eyes

പലപ്പോഴും നമ്മൾ പറയാറുണ്ട്, കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചതാണ് എന്ന്. അതേ ഏറ്റവും കരുതലോടെ സംരക്ഷിക്കേണ്ട ഒരു ഭാഗം തന്നയെണ് നമ്മുടെ കണ്ണുകൾ. കണ്ടുകൊണ്ടു നേടുന്നതു തന്നെയാണ് പ്രധാനവും. അപ്പോൾ ആ കണ്ണുകളെ സംരക്ഷിക്കേണ്ട കടമയും നമുക്കുണ്ട്. ഇതാ കണ്ണുസംരക്ഷണത്തിനുള്ള ചില കാര്യങ്ങൾ...

കൈകൾ വൃത്തിയായി കഴുകിയ ശേഷം മാത്രം കണ്ണിൽ സ്പർശിക്കുക. ഇത് കൺജക്ടിവൈറ്റിസ്(ചെങ്കണ്ണ്) ബാധിക്കുന്നത് തടയും.

പുക വലിക്കുകയോ, പുകയില ചവയ്ക്കുകയോ ചെയ്യാതിരിക്കുക. പുകവലി നേത്രങ്ങളിലേക്കുള്ള ഞരമ്പുകൾ കേടാക്കുകയും അന്ധത ഉണ്ടാക്കുകയും ചെയ്യും

കടുത്ത സൂര്യപ്രകാശമേൽക്കേണ്ടിവരുന്ന അവസരങ്ങളിൽ അൾട്രാവയലറ്റ് സംരക്ഷണമുള്ള സൺഗ്ലാസ് ഉപയോഗിക്കുക. ഇത് തിമിര ബാധ തടയും

പച്ച നിറത്തിലുള്ള പച്ചക്കറികൾ, കാരറ്റ്, തക്കാളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വാഹനമോടിക്കുമ്പോഴും കൂർത്ത അഗ്രമുള്ള വസ്തുക്കൾ ഉപയോഗിച്ച് ജോലി ചെയ്യുമ്പോഴും നേത്രസംരക്ഷണത്തിനായി കണ്ണട ഉപയോഗിക്കുക.

കുട്ടികളുടെ കാഴ്ച അവർ ഉണ്ടായി ഒരു മാസത്തിനുള്ളിൽ തന്നെ പരിശോധിക്കുക. അന്ധതയിലേക്കു നയിക്കാവുന്ന വൈകല്യങ്ങൾ ഉണ്ടോ എന്നറിയാൻ ഇത് ആവശ്യമാണ്.

കാഴ്ച പരിശോധന, കണ്ണിന്റെ മർദം പരിശോധന, റെറ്റിന പരിശോധന എന്നിവ എല്ലാ വർഷവും നടത്തുക

കാഴ്ച തകരാറുകൾ എത്ര ചെറുതാണെങ്കിലും അവഗണിക്കാതിരിക്കുക

തക്കാളി, കാരറ്റ്, ഇലക്കറികൾ, പച്ച നിറത്തിലുള്ള പച്ചക്കറികൾ, വിവിധതരം മത്സ്യങ്ങൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഓറഞ്ച്, അവൊക്കാഡോ, പപ്പായ, പേരയ്ക്ക തുടങ്ങിയ ഫലങ്ങളും, കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും

ദീർഘനേരം കമ്പ്യൂട്ടർ ഉപയോഗിക്കുക, വായിക്കുക എന്നിവ മൂലം കണ്ണിനുണ്ടാകുന്ന ക്ഷീണം, വേദന എന്നിവ അകറ്റാൻ വിവിധതരം വ്യായാമങ്ങൾ ശീലമാക്കുക

തല അനക്കാതെ കണ്ണിന്റെ കൃഷ്ണമണി രണ്ടുവശങ്ങളിലേക്കും ചലിപ്പിക്കുക. കുറഞ്ഞത് അഞ്ച് തവണ ഇത് ആവർത്തിക്കുക

കണ്ണുകൾ പതിയെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക.

രണ്ട് കൈപ്പത്തികൾ കൊണ്ടും കണ്ണു പതിയെ അടച്ചു പിടിക്കുക. കണ്ണിനുള്ളിൽ പ്രകാശം കടക്കാത്തവിധം ബലം കൊടുക്കാതെ കണ്ണുകൾ മൂടി വയ്ക്കുക

വൃത്തിയുള്ള ഒരു ടവ്വൽ ചെറുചൂടുവെള്ളത്തിൽ മുക്കി കണ്ണിനു മുകളിൽ മൂന്ന് മിനിറ്റ് വയ്ക്കുക

കൈകൾ നന്നായി കഴുകിയതിനുശേഷം കണ്ണുകൾ അടച്ച് വിരലുകൾ ഉപയോഗിച്ച് മസാജ് ചെയ്യുക.

ശിശുക്കളുടെ നേത്രസംരക്ഷണം

ശിശുക്കളുടെ നേത്രസംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളിലെ കാഴ്ചക്കുറവിന് പല കാരണങ്ങളുണ്ട്. പാരമ്പര്യം, പോഷകാഹാരക്കുറവ്, ടിവി കമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ ചില കാരണങ്ങളാണ്

കാഴ്ചയ്ക്ക് പ്രശ്നങ്ങൾ വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ:

പാരമ്പര്യമായി കണ്ണിനു പ്രശ്നങ്ങളുണ്ടെങ്കിൽ മൂന്ന് നാല് വയസുള്ളപ്പോഴേ കുട്ടിയെ നേത്രരോഗ വിദഗ്ധനെ കാണിക്കുക. കണ്ണട വയ്ക്കാൻ നിർദേശിക്കുകയാണെങ്കിൽ അവഗണിക്കാതിരിക്കുക.

കണ്ണിന്റെ കൃഷ്ണമണിയിൽ എന്തെങ്കിലും പാടുകൾ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്

ടിവി കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

ഇലക്കറികൾ, ഫലങ്ങൾ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചോക്ലേറ്റ്, ബ്രോയിലർ ചിക്കൻ, കാപ്പി എന്നിവ കണ്ണിന്റെ ആരോഗ്യത്തിനു നല്ലതല്ല.

വർഷത്തിൽ ഒരിക്കലെങ്കിലും കണ്ണ് പരിശോധിക്കുക.

കുട്ടികളുടെ കാഴ്ച അവർ ഉണ്ടായി ഒരു മാസത്തിനുള്ളിൽ തന്നെ പരിശോധിക്കുക. കാഴ്ചക്കുറവുണ്ടോ എന്ന് അറിയാൻ ഇത് സഹായിക്കും

ഡോ. സച്ചിൻ ജോർജ് മാത്യു

ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, പാലാരിവട്ടം