Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുത്തിയിരിപ്പ് വേണ്ട; ഹൃദയം പണിമുടക്കും

work

ഒരു ദിവസം ഏകദേശം എത്രസമയമാണ് നിങ്ങൾ ഇരുന്നുചെലവഴിക്കുന്നത്? ജോലിസമയത്തിനു പുറമേ ഓഫിസിലേക്കും തിരിച്ചും ഡ്രൈവ് ചെയ്യുമ്പോഴും ടിവി കാണുമ്പോഴുമെല്ലാമായി എത്രമണിക്കൂറാണ് നിങ്ങൾ ഒറ്റ ഇരിപ്പിൽ ഇരിക്കുന്നത്. ബ്രിട്ടനിൽ നടന്ന പുതിയ പഠനം അവകാശപ്പെടുന്നത് ഒരു ദിവസം എത്ര കൂടുതൽ നേരം നിങ്ങൾ കുത്തിയിരിക്കുന്നോ അത്രയും സാധ്യത വർധിക്കുകയാണത്രേ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം തകരാറിലാകാൻ.

പുകവലി നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നോ അതുപോലെ കുത്തിയിരിപ്പ് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അലസമായ ജീവിതരീതിയാണ് ഒരാൾ മരിക്കുന്നതിനുള്ള നാലാമത്തെ കാരണമായി ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുപ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് ഇതു കൂടുതൽ ബാധിക്കുക. അമിതവണ്ണം മുതൽ ഹൃദ്രോഗം വരെ പിടിപെടാനുള്ള സാധ്യത ഇവർക്കു കൂടുതലാണ്.

After Heart diseases

ദിവസവും ഒരു നിശ്ചിതസമയം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതുകൊണ്ടുമാത്രം പ്രയോജനമില്ല. ബാക്കിയുള്ള സമയം മുഴുവൻ കുത്തിയിരിപ്പാണു ജീവിതശൈലിയെങ്കിൽ ക്രമേണ അതു നിങ്ങളുടെ രക്തപ്രവാഹത്തെ മന്ദീഭവിപ്പിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. പേശികളുടെ ആരോഗ്യത്തെയും അതു ദോഷകരമായി ബാധിക്കുന്നു. കുറേനേരം ഇരിക്കുന്ന സാഹചര്യം ഉള്ളപ്പോൾ ഇടയ്ക്ക് എഴുന്നേറ്റു നടക്കാനും ലിഫ്റ്റിനു പകരം പടികൾ കയറാനും ശീലിക്കാം.

Your Rating: