Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുത്തിപ്പിടിച്ചിരിക്കല്ലേ, പണികിട്ടും

sitting

നിങ്ങള്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? എങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നത് നിങ്ങളെ മരണത്തിലേക്കാണ് നയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ജോലിസ്ഥലത്തെ കുത്തിയിരുപ്പും വ്യായാമമില്ലായ്മയും ഹൃദ്രോഗം, പക്ഷാഘാതം പോലുള്ളവയിലേക്ക് നയിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

കായികാദ്ധ്വാനം ആവശ്യമില്ലാത്ത ജോലികള്‍ അമിതവണ്ണത്തിലേക്കും പ്രമേഹം പോലുള്ളവയിലേക്കും നയിക്കുമെന്നും ഇത് അത്യന്തം അപകടകരമായേക്കാമെന്നും കാലിഫോർണിയയിലെ ബിഹേവിയർ റിസേർച്ച് സെന്റർ ഡയറക്ടർ ഡെബോറ റോം യങ്ങ് പറയുന്നു.

അനങ്ങാതെയുള്ള ഇരിപ്പ് എത്രത്തോളമാവാമെന്നുള്ള വിവരങ്ങൾ കൃത്യമായി ലഭ്യമല്ലെന്നും എങ്കിലും എത്രത്തോളം കുറച്ച് ഇരിക്കുന്നുവോ അത്രത്തോളം നല്ലതാണെന്നും ഗവേഷകർ പറയുന്നു. ജേണൽ സർക്കുലേഷനിലാണ് ഈ പഠനം അവതരിപ്പിച്ചിരിക്കുന്നത്.

നടുവേദനയാണ് കൂടുതല്‍ സമയം ഇരിക്കുന്നതിന്റെ മറ്റൊരു ദൂഷ്യഫലം. നട്ടെല്ലിന് ആയാസം വർധിക്കുന്നതാണ് കാരണം. മാത്രമല്ല ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്തു വേദനയും സാധാരണമാണ്. 

Your Rating: