Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കമില്ലായ്മയല്ല ഇടവിട്ട ഉറക്കമാണ് പ്രശ്നം

sleeping-disorder

ഉറക്കം സകല ജീവജാലങ്ങളുടെയും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും അനിവാര്യമാണ് എന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണ്. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ പലവിധ ആരോഗ്യ - മാനസീക പ്രശ്നങ്ങൾക്കും കാരണമാകുന്നു. എന്നാൽ, ഉറക്കമില്ലായ്മയും അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന പഠനം പറയുന്നത് ഉറക്കമില്ലായ്മയെക്കാൾ ദോഷകരം കൃത്യമായി ഉറക്കമില്ലത്തതാണ് എന്നാണ്. അതായത്, ഇടവിട്ടുള്ള ഉറക്കം. ഉറക്കത്തിൽ പലതവണ എഴുന്നേൽക്കുക, ഈ അവസ്ഥ 3 ൽ കൂടുതൽ ദിവസം തുടർന്നാൽ തന്നെ സ്വഭാവത്തിൽ പ്രകടമായ വ്യത്യാസം കണ്ടു തുടങ്ങും

ഉറക്കത്തിലെ വൈകല്യങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മാനസീകാരോഗ്യത്തെയാണ്. ഹോപ്കിൻസ് സർവകലാശാലയിലെ മാനസീകാരോഗ്യ വിഭാഗം പ്രൊഫസറായ പാട്രിക് ഫിനാൻ നടത്തിയ പഠനത്തിലാണ് , ഉറങ്ങാതിരിക്കുന്ന അവസ്ഥയെക്കാൾ ദോഷകരമാണ് ഇടവിട്ടുള്ള ഉറക്കമെന്ന് തെളിഞ്ഞത്. പഠന പ്രകാരം 18 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവർ 7 - 9 മണിക്കൂറ വരെ ഒരു ദിവസം ഉറങ്ങണം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാകട്ടെ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. ഇതിൽ കുറഞ്ഞുള്ള ഉറക്കം, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ തന്നെ ബാധിക്കും.

ഉറക്കം സുഖകരമാക്കാൻ 10 തലയിണ സൂത്രങ്ങൾ...

ഇടവിട്ടുള്ള ഉറക്കമാകട്ടെ, പ്രതിരോധ ശേഷി, പ്രത്യുൽപാദനം, മാനസീകമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് നിദാനമാകും. ഇത് സംബന്ധിച്ചു നടത്തിയ പഠന പ്രകാരം, ഉറക്കത്തിൽ ഇടക്കിടക്ക് ഉണരുന്നവരിൽ 31 ശതമാനം പേർക്ക് കാര്യമായ മാനസീക പ്രശ്നങ്ങൾ ഉള്ളതായി തെളിഞ്ഞു. ഇവർക്ക് ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിലും മാറ്റം വന്നതായി കാണാം.എന്നാൽ വൈകി ഉറങ്ങുന്നവരിൽ 12 ശതമാനം പേർക്ക് മാത്രമാണ് ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിൽ മാറ്റം വന്നത്. ഉറക്കക്കുറവ് പതിയെ വിഷാദരോഗത്തിലേക്കും വഴി തിരിയാം എന്നതാണ് ആശങ്കാ ജനകമായ മറ്റൊരു വസ്തുത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.