Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മർദം അകറ്റാൻ സ്റ്റീം ബാത്ത്

steam-bath

മാനസികമായും ശാരീരികമായും നിത്യ ജീവിതത്തിൽ അലട്ടുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ, ഓഫീസിലെ ടെൻഷൻ തുടങ്ങി നമ്മെ അലട്ടുന്ന കാര്യങ്ങൾക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെൻഷനിലും മാനസിക പിരിമുറുക്കത്തിലിൽ നിന്നും മോചനം ആഗ്രഹിക്കാത്തവരാരുമില്ല. സ്റ്റീം ബാത്തിലൂടെ ഒരു പരിധിവരെ മാനസിക സമ്മർദവും ടെൻഷനും അകറ്റാം. ദിവസേനയുള്ള സ്റ്റീം ബാത്തിലൂടെ സൗന്ദര്യവും വർധിപ്പിക്കാം. ആരോഗ്യവും സൗന്ദര്യവും ഒരുപോലെ പ്രദാനം ചെയ്യും സ്റ്റീം ബാത്ത്. ഇത് എങ്ങനെയെന്നാവും അടുത്ത ചോദ്യം

സ്റ്റീം ബാത്തിന് മുൻപും പിൻപും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സ്റ്റീം ബാത്തിനു തൊട്ടു മുൻപുതന്നെ ഒരു ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്. ശരീരത്തിന്റെ അവസ്ഥ മനസിലാക്കാൻ ഇതുപകരിക്കും

∙ സ്റ്റീം ബാത്തിനു മുൻപ്
ആദ്യം തന്നെ ഒരു കുളി പാസാക്കിയാലോ! ശരീരത്തിന്റെ ദുർഗന്ധവും അഴുക്കും അകറ്റി ഒന്നു ഫ്രഷ് ആകണം. സ്റ്റീം ബാത്ത് ചെയ്യുമ്പോൾ സ്വാഭാവികമായും ശരീരത്തിന്റെ താപനില ഉയരുകയും. ശരീരം നന്നായി വിയർക്കുകയും ചെയ്യും . ഇതിലൂടെ വളരെയധികം ജലാംശം നഷ്ടപ്പെടുകയും ഹൈഡ്രേഷനു കാരണമാകുകുയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുകയും വേണം. സ്റ്റീം ബാത്തിനു മുൻപു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഒരു മണിക്കൂർ മുൻപ് ഭക്ഷണം കഴിച്ചിരിക്കണം. എതിരായാൽ ഉദര സംബന്ധമായ പല അസ്വസ്ഥതകൾക്കും കാരണമാകും.

∙ സ്റ്റീം ചെയ്യുമ്പോൾ
വളരെ നേർത്ത വസ്ത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 1150F 1250F ആണ് സ്റ്റീം റൂമിലെ താപനില. തികച്ചും നേർത്ത വസ്ത്രം ധരിക്കുന്നതു ശരീരത്തെ അമിത ചൂടിൽ നിന്നും സംരക്ഷിക്കുന്നു, കൂടാതെ വിയർപ്പുമൂലം വസ്ത്രം ശരീരത്തോട് ഒട്ടിപ്പിടിക്കുന്നതും തടയുന്നു. 15 മുതൽ 20 മിനിറ്റുനേരം സ്റ്റീം ചെയ്യണം. വ്യായാമത്തിനു ശേഷമോ കാലാവസ്ഥ വ്യതിയാനം മൂലം ശരീരത്തിന് ഊഷ്മാവ് ഉയർന്നിരിക്കുന്ന സമയത്തോ സ്റ്റീം ബാത്ത് ഒഴിവാക്കണം. സ്റ്റീം റൂമിൽ അമിത ചൂട് ഏൽക്കുന്നതുമൂലം ശരീരത്തിനു അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കിൽ സ്റ്റീം റൂമിൽ നിന്നും ഉടൻ മാറുകയോ അല്ലെങ്കിൽ അഞ്ചു മിനിറ്റ് ഇടവേളകളിലോ സ്റ്റീം ചെയ്യാം. സ്റ്റീം ബാത്തിനു ശേഷം നല്ല തണുത്ത വെള്ളത്തിൽ കുളിക്കുക. ഐസ് വെള്ളം ഒഴിവാക്കുക. പത്തു ദിവസം തുടർച്ചയായി സ്റ്റീം ബാത്ത് ചെയ്ത് നോക്കൂ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താം. ഉൻമേഷം വീണ്ടെടുക്കാം.