Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുളികകൾക്ക് ശരീരത്തിൽ സംഭവിക്കുന്നതെന്ത്?

tablets

എല്ലാവരുംതന്നെ എപ്പോഴെങ്കിലും ഏതെങ്കിലും ഗുളികകളോ ക്യാപ്സൂളുകളോ ഒക്കെ കഴിച്ചിട്ടുണ്ടാകും. പനിയും തലവേദനയുമൊക്കെയായിട്ടിരിക്കുമ്പോൾ ഗുളിക കഴിക്കുമ്പോൾത്തന്നെ നമുക്ക് ഒരു സമാധാനം തോന്നും, ഈ ഗുളികകൾക്ക് ശരീരത്തിൽ എന്താവും സംഭവിക്കുകയെന്ന് ആലോചിച്ചിട്ടുണ്ടോ?.

എന്നാലിതാ മരുന്നുകൾക്ക് ശരീരത്തിൽ എന്തൊക്കെ സംഭവിക്കുന്നെന്ന് വീഡിയോയിൽ കാണാം, മാക്രോ ഫോട്ടോഗ്രഫി വിദഗ്ദനായ ബെൻ ഔനിഷ് എന്ന ടെൽ അവീവ് സ്വദേശിയാണ് യുട്യൂബിൽ ഈ വീഡിയോ അപ്​ലോഡ് ചെയ്തിരിക്കുന്നത്.

വിവിധ മരുന്നുകൾ വെള്ളത്തിലിട്ടാണ് പരീക്ഷണം, മണിക്കൂറുകൾ നീളുന്ന വീഡിയോയുയെ ടൈംലാപ്സ് ദൃശ്യങ്ങളാണ് നൽകിയിരിക്കുന്നത്. പാരസെറ്റാമോളുൾപ്പടെയുള്ള ഓരോ ഗുളികകളായി വെള്ളത്തിൽ ഇട്ട് മാറ്റങ്ങൾ ചിത്രീകരിച്ചതിനുശേഷം വിവിധതരം ഗുളികകൾ ഒരുമിച്ചിട്ട് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Your Rating: