Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കൂടിയ ആൾ ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു

andrew

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യൻ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു. ആൻഡ്രൂ മൊറെനോ എന്ന 38–കാരനാണ് മരിച്ചത്. ഒക്ടോബർ 28–നാണ് ഇദ്ദേഹം ബാരിയാട്രിക് സർജറിക്ക് വിധേയനായത്. 450 കിലോയായിരുന്നു ഇദ്ദേഹത്തിന്റെ ശരീരഭാരം.

അധിക ഭാരം കുറയ്ക്കാനും സാധാരണ ജീവിതം നയിക്കാനുമായിട്ടാണ് ഇദ്ദേഹം ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമായി ഡോക്ടർമാർ പറയുന്നത്. കൊഴുപ്പിന്റെ മുക്കാൽ ഭാഗവും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാനുതകുന്ന തരത്തിൽ രൂപമാറ്റവും വരുത്തിയിരുന്നു.

ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ആൻഡ്രൂവിന് ശ്വസിക്കാൻ പ്രയാസമനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ‌ വഴി മധ്യേ മരിക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.