Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക: ഗർഭധാരണം വൈകിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

zika-bab

സിക വൈറസ് ബാധിത മേഖലകളിലെ സ്ത്രീകൾ ഗർഭധാരണം വൈകിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. ജനിതക വൈകല്യമുള്ള കുട്ടികൾ ജനിക്കാതിരിക്കാനുള്ള മുൻകരുതലാണ് ലോകാരോഗ്യ സംഘടനയുടെ ഈ നിർദേശത്തിനു പിന്നിൽ.

ലാറ്റിൻ അമേരിക്കയും കരീബിയനും ഉൾപ്പടെ 46 രാജ്യങ്ങളിലെ പത്തുലക്ഷം ദമ്പതികളെയാകും ഈ നിർദേശം ബാധിക്കുക. ഓരോ വർഷവും സിക വൈറസ് മൂലമുള്ള ജനിതക വൈകല്യങ്ങളാൽ നിരവധി കുട്ടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്കു പുറമേ മറ്റു അഞ്ചു രാജ്യങ്ങൾ കൂടി ഈ നിർദേശം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലെയും രോഗ പ്രതിരോധ നിയന്ത്രണ വിഭാഗങ്ങൾ ഇക്കാര്യത്തിൽ ഇടപെടാൻ മടി കാണിക്കുന്നുമുണ്ട്. ദമ്പതികളാണ് ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് അവർ.  

Your Rating: