Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാർക്ക് ചോക്ക്‌ലേറ്റ് കഴിച്ചാൽ?

dark chocolate

നിങ്ങൾ ചോക്ക്‌ലേറ്റ് കൊതിയനാണോ? ചോക്ക്‌ലേറ്റ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു തിരക്കിവരുന്നവരുടെ എണ്ണം കൂടിവരുന്നതായി ഡോക്ടർമാർ പറയുന്നു. എന്നാൽ കേട്ടോളൂ, ഒരു സന്തോഷവാർത്ത. ചോക്ക്‌ലേറ്റ് കഴിക്കുന്നവർക്ക് തലച്ചോറിന് എന്നും ചെറുപ്പമായിരിക്കുമത്രേ. ലോസ്‌ആഞ്ചൽസിൽ നിന്നുള്ള ഗവേഷകരാണ് ഈ മധുരമുള്ള കണ്ടുപിടുത്തത്തിനു പിന്നിൽ. വെറും ചോക്ക്‌ലേറ്റ് കഴിച്ചാൽ പോര. ഡാർക്ക് ചോക്ക‌്‌ലേറ്റ് തന്നെ കഴിക്കണം. അമിതമായി കഴിക്കരുതെന്ന് മാത്രം. 

നിശ്ചിത അളവിൽ ഡാർക്ക് ചോക്ക‌ലേറ്റ് കഴിക്കുന്നവർക്ക് പ്രായാധിക്യവുമായി ബന്ധപ്പെട്ട ഓർമക്കുറവിനെ പ്രതിരോധിക്കാൻ സാധിക്കും. ചോക്ക്‌ലേറ്റ് നിങ്ങളുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതുകൊണ്ട് മറവിരോഗം വരാനുള്ള സാധ്യതയും കുറവാണ്. എലികളിൽ നടത്തിയ പരീക്ഷണത്തിനു ശേഷം പ്രായമായ ഒരു സംഘം മനുഷ്യരിലും ഗവേഷകർ പരീക്ഷണം ആവർത്തിച്ചു. ഇവർ പ്രേമഹരോഗികളല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പരീക്ഷണം നടത്തിയത്. ഇവർക്ക് ദിവസവും നിശ്ചിത അളവ് ചോക്ക്‌ലേറ്റ് നൽകി. 

ഡാർക്ക് ചോക്ക്‌ലേറ്റ് കഴിച്ചവർക്ക് കൂടുതൽ നന്നായി ഓർമകൾ സൂക്ഷിക്കുന്നതിനു സാധിക്കുന്നതായി കണ്ടെത്തി. പ്രായം വർധിക്കുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ മന്ദീഭവിക്കുന്നു. ഈ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ ഡാർക്ക് ചോക്ക്‌ലേറ്റിനു കഴിയും. പ്രമേഹം ബാധിച്ചവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഡാർക്ക് ചോക്ക്‌ലേറ്റ് കഴിക്കാവൂ എന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. അളവ് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം.