Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കു നൽകാം സമീകൃത സ്നാക്സ്

snacks

സ്കൂളിലായാലും വീട്ടിലായാലും സ്നാക്സ് ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ കുട്ടികൾക്കു ചിന്തിക്കാനാവില്ല. സ്നാക്സ് ആരോഗ്യകരമായി, സമീകൃതമായി തയാറാക്കാൻ അമ്മമാർ ശ്രദ്ധിക്കണം.

സ്നാക്സ് എന്നാൽ സമീകൃതം

അഞ്ചുതരം ആഹാരവിഭാഗങ്ങളെ സമീകൃതമായി സമന്വയിപ്പിച്ചു വേണം സ്നാക്സ് തയാറാക്കാൻ. ∙ ധാന്യങ്ങൾ ∙ പരിപ്പും  പയറും ∙ പച്ചക്കറികളും പഴങ്ങളും ∙ പാൽ, മീൻ, മുട്ട, ഇറച്ചി ∙ എണ്ണയും പഞ്ചസാരയും എന്നിവയാണവ. ഓരോ ദിവസവും ഇവയിലോരോന്നു വീതം ഉൾപ്പെടുത്തിയാൽ പോഷസമൃദ്ധമായി സ്നാക്സ് ഒരുക്കാം.

സ്നാകാസ് — ചില പൊടിക്കൈകൾ

∙ അളവു കുറച്ചാലും പോഷകങ്ങൾ പരമാവധി ഉൾപ്പെടുത്തി സ്നാക്സ് തയാറാക്കാം. 

∙ കൈയിലൊതുങ്ങുന്ന ആകൃതി, കാണാനുള്ള ഭംഗിയും നിറവും, വ്യത്യസ്ത രുചികളും മണവും ഇവ സ്നാക്സിനോടുള്ള താത്പര്യം വർധിപ്പിക്കും. 

∙ ഇഷ്ടമുള്ള പാത്രങ്ങളിൽ വിളമ്പി നൽകാം. 

∙ ചെറുപയർ മുളപ്പിച്ചത്, കടലമിഠായി, എള്ളുണ്ട, പഴങ്ങൾ ഇവയെല്ലാം കുട്ടികൾക്ക് നൽകാവുന്ന നല്ല സ്നാക്കുകളാണ്. 

∙ ബിസ്ക്കറ്റിൽ കൊഴുപ്പും കലോറിയും കൂടുതലായതിനാൽ കഴിയുന്നത്ര ഒഴിവാക്കുക. പ്രത്യേകിച്ചും ക്രീം ബിസ്ക്കറ്റുകളും ഉപ്പു ബിസ്ക്കറ്റുകളും.