Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണങ്ങളറിഞ്ഞു കഴിക്കാം ഇഞ്ചി

ginger Ginger

നീ എന്താടാ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെയെന്ന് ചോദിക്കുന്നവർ പോലും ഇഞ്ചിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ താനേ കഴിച്ചു പോകും. ചുമ്മാതാണോ വയറുവേദന എന്നു പറയുമ്പോൾ നമ്മുടെ മുത്തശ്ശിമാർ  ഒരു കഷ്ണം ഇ‍ഞ്ചിയും ഉപ്പും കൂടി ചേർത്ത് കഴിക്കാൻ ഉപദേശിക്കുന്നത്. സദ്യകളിൽ ഇലയുടെ മൂലയ്ക്കാണ് സ്ഥാനമെങ്കിലും ദഹനത്തെ സഹായിക്കുന്നതിനാൽ ഇഞ്ചിക്കറിയില്ലാതെന്ത് സദ്യ. ഇഞ്ചിയുടെ പ‌തിനഞ്ച് ആരോഗ്യഗുണങ്ങൾ അടുത്തറിയാം. 

∙ ഛർദ്ദിയും മനംപിരട്ടലും ഒഴിവാക്കാം

∙ ഇഞ്ചി ചേര്‍ത്ത ചായ നെഞ്ചെരിച്ചിലിന് ആശ്വാസം നൽകും

∙ അതിരോസ്ക്ലിറോസിസ്( രക്തധമനികൾ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) റിസ്ക് കുറയ്ക്കുന്നു

∙ ക്ഷീണമകറ്റി എനർജി പ്രദാനം ചെയ്യുന്നു

∙ നല്ലൊരു വേദനാസംഹാരിയാണ്.

∙ പുരുഷവന്ധ്യതയുടെ കാരണങ്ങൾ കുറയ്ക്കുന്നു. സ്പേം കൗണ്ട് കൂട്ടാനും പ്രിമെച്വർ ഇജാക്കുലേഷൻ കുറയ്ക്കാനും ഇഞ്ചി സഹായിക്കും. 

∙ പ്രതിരോധശക്തി വർധിപ്പിക്കുന്നു. 

∙ ശ്വാസകോശരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അപകടകരമായ ബാക്ടീരിയകളെ ശരീരത്തിലേക്കു കടത്തിവിടാതെ പ്രതിരോധിക്കും

∙ ഗർഭകാലത്തെ മോണിങ് സിക്നസിന് ആശ്വാസം നൽകുന്നു

∙ ദഹനപ്രക്രിയയെ സഹായിക്കുന്നു

∙ വിശപ്പ് ഇല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുൻപ് ഇഞ്ചി പച്ചയായി കഴിക്കുക. വിശപ്പ് ലഭിക്കും

∙ വയറിലെ വേദനയും ഗ്യാസ് കെട്ടലും അകറ്റാൻ ഇഞ്ചി പച്ചയ്ക്ക് കഴിക്കുക. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ഇഞ്ചിച്ചായ കുടിക്കുന്നത് വായു പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും

∙ ആർത്തവവേദന അകറ്റാനും ഉത്തമം

∙ സൈനസൈറ്റസ്, മൈഗ്രേൻ എന്നിവയാലുള്ള തലവേദനയ്ക്ക് ശമനം നൽകും.  ഇഞ്ചി കുഴമ്പു രൂപത്തിലാക്കി നെറ്റിത്തടത്തിൽ മസാജ് ചെയ്യാം. അരോമ തെറാപ്പിയും ഫലപ്രദമാണ്.

∙ ജോയിന്റ് പെയിൻ, ആർത്രൈറ്റിസ് എന്നിവയ്ക്ക് ആശ്വാസം നൽകും.