Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

coconut apple

മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.

∙ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

∙ ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.

∙ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.

∙ തലമുടിക്ക് ആരോഗ്യമേകുന്നു.

∙ ഊർജ്ജദായകം

∙ നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു.

∙ ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.

∙ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

∙ ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.

∙ പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു.

∙ ഹൃദയാരോഗ്യമേകുന്നു.

∙ നല്ല കൊളസ്ട്രോൾ കൂട്ടുന്നു.

∙ ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

∙ തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും. അതിനാൽ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.

∙ അർബുദത്തെ പ്രതിരോധിക്കുന്നു. പ്രത്യേകിച്ച് ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന അർബുദത്തെ.

∙ ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം ഏകുന്നു.