Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴപ്പഴവും പാലും ഒരുമിച്ചു കഴിച്ചാൽ?

176077763

വാഴപ്പഴവും ഒരു ഗ്ലാസ്സ് പാലും രാവിലെയും വൈകുന്നേരവും കഴിക്കുന്നത് മിക്ക മലയാളികളുടെയും ശീലമാണ്. ഇങ്ങനെ കഴിക്കുന്നത് നല്ലതാണെന്നും മോശമാണെന്നും രണ്ട് അഭിപ്രായമുണ്ട്. മലബാർ പ്രദേശങ്ങളിൽ പാലും പഴവും അരച്ച് ചേർത്ത് ഉണ്ടാക്കുന്ന പ്രത്യേക പാനീയം തന്നെയുണ്ട്. വൈകുന്നേരങ്ങളിൽ നഗരങ്ങളിലെ കടകളിലെല്ലാം ഇത് സുലഭമാണ്. 

എന്നാൽ പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. പ്രോട്ടീനുകളും വിറ്റമിനുകളും മിനറൽസും അടങ്ങി സമ്പന്നമാണ് പാൽ. മാംഗനീസ്, വിറ്റമിൻ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, ബയോട്ടിൻ എന്നിവയാണ് വാഴപ്പഴത്തിലുള്ളത്. വര്‍ക്കൗട്ടിന് ശേഷം വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ഉൻമേഷം ലഭിക്കാൻ സഹായിക്കും.

പാലും വാഴപ്പഴവും ഒരുമിച്ച് ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും നിരവധിയാണ്. ദഹന വ്യവസ്ഥയിൽ ഇത് കാര്യമായ തകരാര്‍ ഉണ്ടാക്കും. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങളും ഈ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ ഉണ്ടായേക്കാം. ശരീരത്തിൽ തടിപ്പുകൾ രൂപപ്പെടുന്നതിനും ഇതു കാരണമാകുമെന്നും വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഛർദ്ദിക്കും വയറിളക്കത്തിനുമുള്ള സാധ്യതകൾ വരെ ഇതുമൂലം ഉണ്ടാകാം. 

ആയുർവേദ വിധി പ്രകാരവും വാഴപ്പഴവും പാലും നിഷിദ്ധ ഭക്ഷണമാണ്. ശരീരത്തിന്റെ പ്രവർത്തനം തന്നെ ഇത് രണ്ടും ഒരുമിച്ച് കഴിച്ചാൽ താളംതെറ്റും. ശരീരം വീർക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുന്നതിനും ഇത് കാരണമാകുമെന്ന് ആയുർവേദം പറയുന്നു. ഒരിക്കലും പാലും പഴവും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്. പാൽ ശരീരത്തിലെത്തി ഇരുപത് മിനുട്ടെങ്കിലും കഴിഞ്ഞ് പഴം കഴിക്കുന്നതിന് കുഴപ്പമില്ലെന്നാണ് കണ്ടെത്തൽ.