Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാർക്ക് ചോക്‌ലേറ്റ് കഴിക്കാൻ കാരണങ്ങളേറെ

dark-chocolate Studio portrait of a beautiful young woman biting into a slab of dark chocolate

ചോക്‌ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെ കുറവാകും. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടുന്ന ചോക്‌ലേറ്റ് ആരോഗ്യത്തിനും നല്ലതാണ്.

കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്‌ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറ ആണ്. പോഷകസമ്പുഷ്ടമാണിത്.

70 മുതൽ 85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്‌ലേറ്റ് ബാറിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ് ഇവയുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം ഇവയുമുണ്ട്. 600 കലോറി അടങ്ങിയ ഇതിൽ പഞ്ചസാരയും ഉള്ളതിനാൽ മിതമായ അളവിൽ ചോക്‌ലേറ്റ് കഴിക്കുന്നത് ഏറെ ഗുണകരമാണ്. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാർക്ക് ചോക്‌ലേറ്റിലുണ്ട്.

പഠനങ്ങളിൽ തെളിയിക്കപ്പെട്ട ചോക്‌ലേറ്റിന്റെ ചില ഗുണങ്ങളെപ്പറ്റി അറിയാം.

∙ രക്തസമ്മർദം കുറയ്ക്കാൻ ഡാർക്ക് ചോക്‌ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും. ഇവയിൽ പോളിഫിനോളുകൾ ധാരാളം അടങ്ങിയതിനാലാണിത്.‍‌

∙ ഹൃദയാരോഗ്യമേകുന്നു. ഡാർക്ക് ചോക്‌ലേറ്റിൽ കാണുന്ന ഫ്ലേവനോളുകൾ രക്തസമ്മർദം കുറച്ച് ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തപ്രവാഹം കൂട്ടി ഹൃദയാരോഗ്യമേകുന്നു.

∙ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയ്ക്കെല്ലാം കാരണം ഇൻസുലിൻ പ്രതിരോധം ആണ്.

∙ രക്തക്കുഴലുകളുടെ കട്ടി കുറയാൻ സഹായിക്കുന്ന തിയോബ്രോമിൻ എന്ന ആല്‌‍ക്കലോയ്ഡ് ഡാർക്ക് ചോക്‌ലേറ്റിൽ‍ ധാരാളമുണ്ട്. മനസിനെ ശാന്തമാക്കാനും ഉണർവേകാനും സഹായിക്കുന്നു.

∙ എൽ ഡി എൽ കൊളസ്ട്രോളിന്റെ ഓക്സീകരണം തടയുന്നു. ഡാർക്ക് ചോക്‌ലേറ്റിൽ ഓർഗാനിക് സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

∙ നാരുകളും ധാതുക്കളും ഡാർക്ക് ചോക്‌ലേറ്റിലുണ്ട്. ഒലേയിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, പാമിറ്റിക് ആസിഡ് ഇവയും ഡാർക്ക് ചോക്‌ലേറ്റിലുണ്ട്.

∙ ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയ ഫ്ലേവനോളുകൾ ചർമത്തെ സംരക്ഷിക്കുന്നു.

∙ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഡാർക്ക് ചോക്‌ലേറ്റ് സഹായിക്കുന്നു.

Read More :  Health News