Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണത്തോടു വിരക്തി തോന്നുന്നുണ്ടോ? പരീക്ഷിക്കാം ഈ ആറു കാര്യങ്ങൾ

healthy-food

‘‘ഭക്ഷണത്തോട് ഒരു താൽപര്യമില്ലായ്മ! എത്ര രുചികരമായ ഭക്ഷണമാണെങ്കിലും ഒരു വേണ്ടായ്ക’’. തിരക്കുപിടിച്ച ജീവിതത്തിൽ പലരുടെയും പ്രശ്നമാണിത്. ഡോക്ടർമാർ പറയുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നതുപോലെ അപകടകരമാണ് ഭക്ഷണത്തോട് തീരെ താൽപര്യം കുറയുന്നതുമെന്നാണ്. ഭക്ഷണം ആസ്വദിച്ചുവേണം കഴിക്കാൻ. അതിന് ദഹനവ്യവസ്ഥ ക്രമപ്പെടുത്തണം. ദഹനത്തിലെ താളപ്പിഴകളാണ് ഭക്ഷണത്തോടുള്ള വിരക്തിയുടെ മുഖ്യകാരണം. ഇതൊഴിവാക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന പരിഹാരങ്ങൾ ചുവടെ.

∙എല്ലാ ദിവസവും ഒരേ പോലെ കഴിച്ചാൽ മനസ്സുമടുക്കും. ചില ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണം ആകാം. അമിതമായ കൊഴുപ്പും മറ്റും ഒഴിവാക്കിയാൽ മതി. വീട്ടിലെ ഭക്ഷണം തന്നെ വ്യത്യസ്തമായി കഴിക്കാം. ഒരു ദിവസം ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ തയാറാക്കി നോക്കൂ. മറ്റൊരുദിവസം പൂന്തോട്ടത്തിൽ കസേരയും മേശയുമൊരുക്കി ഒരു ഗാൻഡൻ ഡിന്നർ കഴിച്ചുനോക്കൂ. ഇങ്ങനെ വ്യത്യസ്തമാകട്ടെ നിങ്ങളുടെ ഓരോ ദിവസവും.

∙ തീൻമേശയിലേക്ക് ഭക്ഷണം മാത്രം കൊണ്ടുവന്നാൽ മതി. കുടുംബപ്രശ്നങ്ങളും ഓഫിസ് പ്രശ്നങ്ങളും തീൻമേശയിൽ ചർച്ച ചെയ്യരുത്. അനാവശ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് ഭക്ഷണം കഴിക്കുന്നതിനു തന്നെ മടുപ്പുളവാക്കും

∙കൃത്യമായ ഇടവേളകളിൽ ഭക്ഷണം ശീലമാക്കുക. ശരീരത്തിലെ ക്ലോക്കുമായി ഇതു പൊരുത്തപ്പെട്ടുകൊള്ളും. ഓരോ ദിവസം ഓരോ സമയത്തു കഴിക്കുന്നത് നല്ലതല്ല. ഇത് ദഹനവ്യവസ്ഥയെ ‘കൺഫ്യൂഷനിലാക്കും’

∙ ഭക്ഷണം നന്നായി കഴിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ജലാംശം ഇല്ലെങ്കിൽ ദഹനം ശരിയായി നടക്കില്ല. അതുകൊണ്ട് ഭക്ഷണത്തിനു മുന്‍പും ശേഷവും ആവശ്യത്തിന് സമയം ഇടവിട്ട് വെള്ളം കുടിക്കുക

∙എല്ലാദിവസവും ഒരേ അളവിൽ ഭക്ഷണം കഴിച്ചാൽ പോര. ഉദാരണത്തിന് കൂടുതൽ കായിക വിനോദങ്ങളിലോ മറ്റോ ഏർപ്പെടുന്ന ദിവസം നന്നായി കഴിക്കുക. പക്ഷേ ടിവി കണ്ട് ചടഞ്ഞുകൂടിയിരിക്കുന്ന അവധി ദിവസം കുറഞ്ഞ അളവിൽ കഴിക്കുക

∙ഓരോ ദിവസവും വിഭവങ്ങളിൽ വ്യത്യസ്തത വേണം. എല്ലാ ദിവസവും പ്രാതലിന് ദോശ തന്നെ കഴിച്ചാൽ മടുക്കില്ലേ. അതുപോലെ ഓരോ ദിവസവും ഓരോ മെനു വേണം അടുക്കളയിൽ.

Read More : Healthy Food