Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിക്കാം ഏത്തപ്പഴവും വെണ്ണപ്പഴവും

avocado

ഹൃദയാഘാത, പക്ഷാഘാത സാധ്യത കുറയ്ക്കാൻ ദിവസവും ഏത്തപ്പഴമോ വെണ്ണപ്പഴമോ(അവോക്കോഡ) കഴിച്ചാൽ മതിയെന്നു ഗവേഷകർ. ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ കട്ടി കുറയ്ക്കുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതു തടയുന്നതിനും പൊട്ടാസ്യം ധാരളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ സഹായിക്കും.

പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എലികൾക്കു നൽകി നടത്തിയ പരീക്ഷണത്തിൽ അവയുടെ പ്രധാന ഹൃദയധമനിയായ അരോട്ടയുടെ കട്ടി കുറഞ്ഞതായി കണ്ടു. 

ആർട്ടറിയുടെ കട്ടി കൂടുന്നതാണ് ഹൃദയാഘാത പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നത്. ആർട്ടറിയുടെ ഇലാസ്തികത നിലനിർത്തുന്നതിന് പൊട്ടാസ്യം സഹായിക്കുമെന്നു ഗവേഷകർ പറയുന്നു.

ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ഇൻസൈറ്റ് എന്ന ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Health and Healthy Food