Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും കട്ടൻ ചായ കുടിച്ചാൽ?

black-tea

കട്ടൻചായ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പുതിയ പഠനങ്ങൾ. കട്ടൻ ചായയിലെ ആന്റി ഓക്സിഡന്റ് പോളിഫിനോൾ കോശങ്ങളിലെ ഡിഎൻഎ കേടുകൂടാതെ സംരക്ഷിക്കുന്നു. ദിവസവും കട്ടൻചായ കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ നോക്കാം

∙ ഹൃദയാരോഗ്യം

കട്ടൻചായയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതാണ്. അതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുമത്രേ. ഹൃദയധമനികളുടെ കേടുപാടുകൾ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

∙ ദന്താരോഗ്യം

പഠനങ്ങൾ പറയുന്നത് കട്ടൻചായയിലടങ്ങിയിരിക്കുന്ന പോളിഫിനൈൽ പല്ലിൽ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നാണ്. കൂടാതെ പല്ലിൽ പോടുകൾ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു.

∙ ദഹന വ്യവസ്ഥയുടെ ആരോഗ്യം

ചായയിലെ ടാനിനും മറ്റു കെമിക്കലുകളും ദഹനത്തെ എളുപ്പമാക്കുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു.

∙ ആസ്ത്മ

കട്ടൻ ചായയിലടങ്ങിയിരക്കുന്ന കഫീൻ ആസ്തമ രോഗികളിൽ ബോങ്കോഡയലേറ്ററായി പ്രവർത്തിക്കുന്നു. കഫീനെക്കൂടാതെ മറ്റു ചില തിയോഫിലൈൻ സംയുക്തങ്ങൾ ശ്വാസകോശത്തിലെ വായു അറകളെ തുറക്കുന്നു. ഇതുമൂലം ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു.

∙ അർബുദം

ചായയിലടങ്ങിയ പോളിഫിനോൾ, കാറ്റക്കിൻ തുടങ്ങിയ ആന്റി ഓക്സിഡന്റ്സ് അർബുദത്തെ തടയുമെന്നു പഠനങ്ങൾ പറയുന്നു. കട്ടൻചായയും മറ്റു ചായകളഉം ( വൈറ്റ് ടീ, ഗ്രീൻ ടീ തുടങ്ങിയവ) സ്ത്രീകളിൽ സ്തനാർബുദവും ഓവറിയൻ കാൻസറും വരുന്നതിനെ പ്രതിരോധിക്കും.

Read More : Healthy Food