കൊളസ്ട്രോൾ കുറയ്ക്കാൻ കുടിക്കാം ഈ പാനീയം

beetroot-juice
SHARE

ജീവിതശൈലീരോഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നായിരിക്കുന്നു കൊളസ്ട്രോൾ. ഇതു വന്നവർക്കാകട്ടെ, പിന്നെ എന്തു കഴിക്കാനും ടെൻഷനും. ഇഷ്ടപ്പെട്ട ആഹാരങ്ങളോടു നോ.. പറയേണ്ടുന്ന അവസ്ഥ. എന്നാൽ അറിഞ്ഞോളൂ, കൊളസ്ട്രോളിനെ നമ്മുടെ പരിധിയിൽ നിർത്താൻ സഹായിക്കുന്ന ആഹാരങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരു ആന്റി കൊളസ്ട്രോൾ ഡ്രിങ്ക് പരിചയപ്പെടാം. 

ചേരുവകൾ

ബീറ്റ്റൂട്ട് – 100 ഗ്രാം

ഇഞ്ചി – ചെറിയ കഷണം

ചുവന്നുള്ളി – നാല് അല്ലി

വെളുത്തുള്ളി – രണ്ട് അല്ലി

മല്ലിയില – ഒരുപിടി

പകുതി നാരങ്ങ പിഴിഞ്ഞ നീര്

ആപ്പിൾ സിഡർ വിനഗർ – ഒരു ടീസ്പൂൺ (ഇതു കടയിൽ വാങ്ങാൻ കിട്ടും)

കുടമ്പുളി – ചെറിയ കഷണം

മധുരം ആവശ്യമുള്ളവർക്ക് അൽപം തേൻ ചേർക്കാം.

ഇവയെല്ലാം ഒരു കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ അടിച്ച് അരിച്ചെടുത്തു കുടിക്കുക. ഇതിനൊപ്പം ദിവസവും അൽപസമയം നടക്കുക. കൊളസ്ട്രോളിനെ പിടിച്ചു കെട്ടാം. വൃക്ക സംബന്ധമായ രോഗമുള്ളവരോ വൃക്കയിൽ കല്ലുള്ളവരോ ഇതു കുടിക്കരുത്.

ഡോ. ലളിത അപ്പുക്കുട്ടൻ, നാച്ചുറോപ്പതി വിഭാഗം മേധാവി, നിംസ് മെഡിസിറ്റി, തിരുവനന്തപുരം

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA