ഏറ്റവും മികച്ച പ്രഭാതഭക്ഷണം പുട്ട്; കാരണം അറിയണ്ടേ!

puttu
SHARE

രണ്ടു വർഷം മുൻപു ദേശീയ തലത്തിൽ സ്വകാര്യ ടിവി ചാനൽ നടത്തിയ സർവേയിൽ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്തതു പുട്ടും കടലക്കറിയും. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നു ന്യൂട്രീഷൻ സ്പെഷലിസ്റ്റ് ഡോ. അനിത മോഹൻ പറയുന്നു. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് ഒന്നാമതായി.

പുട്ടും പയറും, പുട്ടും മീനും, പുട്ടും ഇറച്ചിയും, പുട്ടും മുട്ടക്കറിയും, പുട്ടും പഴവും അങ്ങനെ എത്രയോ ടേസ്റ്റുകൾ ഉണ്ട് അല്ലേ. പ്രഭാതഭക്ഷണത്തിൽ മാംസം ഒഴിവാക്കുകയാണു നല്ലതെന്നു ഭക്ഷ്യവിദഗ്ധർ പറയുന്നു. മറ്റു സമയമങ്ങളിൽ ഏതു രുചിയുമാകട്ടെ. 

പോഷകം കൂട്ടാൻ

∙ പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്ക്കൊപ്പം കാരറ്റ് ചേർക്കാം.

∙ ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം

∙ പ്രമേഹ രോഗികൾക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം.

∙ ചെറിയ കഷണം പുട്ട്, ആവശ്യത്തിനു കറി എന്നതാകട്ടെ ശീലം

∙ മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയിൽ ഉണ്ടാക്കിയാൽ കൂടുതൽ നല്ലത്.

∙ പുട്ട് – പഞ്ചസാര എന്ന രീതി ഒഴിവാക്കാം.

∙ കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കിൽ കൂടുതൽ നന്ന്.

പുട്ടിന്റെ മട്ടു കണ്ടാൽ മട്ടനും തോൽക്കുമെന്ന് സുഹൃത്ത്. പുട്ടിന്റെ തട്ട് കണ്ടാൽ തട്ടണം മുഴുക്കെ എന്നു ഞാനും. ലൗവ് യു പുട്ടേ...

തനൂജ ഭട്ടതിരി, എഴുത്തുകാരി

അരിയിടിച്ചു, പൊടിവറുത്തു, പുട്ടുചുട്ട കേരളം’ എന്ന പാട്ടുണ്ടായതു പോലും പുട്ടിഷ്ടം കൊണ്ടാണല്ലോ. ‘വറുത്ത പച്ചരി ഇടിച്ചു തള്ളുന്ന മിടുക്കിപ്പാത്തുമ്മാ, നിന്റെ ചിരട്ടപ്പുട്ടിന്റെ സ്വാദറിയണ ദിവസമെന്നാണ്’ എന്ന പാട്ടും പാടി പുട്ടും ബീഫും അകത്താക്കുമ്പോൾ മലയാളികൾ പലരും അറിയാത്ത ഒരു കാര്യമുണ്ട്, പുട്ടിന്റെ ഉറവിടം പോർച്ചുഗലാണെന്ന്. 

ബിപിൻ ചന്ദ്രൻ, തിരക്കഥാകൃത്ത്

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA