അറിഞ്ഞു കുടിക്കണം മാതള ജ്യൂസ്

pomegranate juice
SHARE

ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ള ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

ആന്റി ഓക്സിഡന്റുകൾ

മറ്റു ഫലങ്ങളെക്കാളധികം ആന്റിഓക്സിഡന്റ് ഗുണങ്ങൾ മാതള ജ്യൂസിന് ഉണ്ടെന്നും ഇത് ദിവസവും കുടിക്കുന്നത് നല്ലതാണെന്നും ന്യൂട്രീഷൻ റിസേർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

റെഡ് വൈൻ, ഗ്രീൻ ടീ ഇവയിലുള്ളതിന്റെ മൂന്നിരട്ടി ആന്റിഓക്സിഡന്റുകളാണ് മാതള ജ്യൂസിൽ ഉള്ളത്. ഫ്രീറാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം കോശങ്ങളെ നാശത്തിൽ നിന്നും തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

ജീവകം സി

ദിവസവും ശരീരത്തിന് ആവശ്യമുള്ള ജീവകം സിയുടെ നാൽപ്പതു ശതമാനം മാതളജ്യൂസ് തരും.

അർബുദം തടയും

പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ച തടയാൻ മാതള ജ്യൂസിനു കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഓർമശക്തി മെച്ചപ്പെടുത്തുന്നു

മാതള ജ്യൂസിൽ അടങ്ങിയ പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നു. ഓർമശക്തി മെച്ചപ്പെടുത്താൻ ഇതു സഹായിക്കുന്നു. അൽഷിമേഴ്സിൽ നിന്ന് സംരക്ഷണമേകാനും മാതള ജ്യൂസ് സഹായിക്കുന്നു.

ദഹനത്തിനു സഹായകം

ഉദരത്തിലെ വീക്കം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു. ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ബാധിച്ചവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.

സന്ധിവാതം തടയുന്നു

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള മാതള ജ്യൂസിലെ ആന്റി ഓക്സിഡന്റ് ഫ്ലേവനോളുകൾ സന്ധിവാതം പോലുള്ള വീക്കം ഉണ്ടാക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്ന പ്രൊട്ടീനുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഓക്സീകരണ സമ്മർദം തടയാനും മാതള ജ്യൂസ് സഹായകം.

ഹൃദയാരോഗ്യമേകുന്നു

ഹൃദയാരോഗ്യമേകുന്ന പഴച്ചാറുകളിൽ മുമ്പനാണ് മാതളം. ഹൃദയത്തെയും ഹൃദയ ധമനികളെയും ഇത് സംരക്ഷിക്കുന്നു. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ധമനികളെ കട്ടി കൂട്ടുന്നതിൽ നിന്നും തടയുന്നു. പ്ലേക്ക് ഉണ്ടാക്കാതെ നോക്കുന്നതോടൊപ്പം ധമനികളിൽ കൊളസ്ട്രോൾ ഉണ്ടാകുന്നതിനെയും തടയുന്നു. എന്നാൽ രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകളായ സ്റ്റാറ്റിനുകളോട് മാതള ജ്യൂസ് പ്രതിപ്രവർത്തിക്കുന്നതിനാൽ വൈദ്യസഹായം തേടിയ ശേഷം മാത്രമേ ഇവ കഴിക്കുന്നവർ മാതള ജ്യൂസ് കുടിക്കാവൂ.

രക്തസമ്മർദം

ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് സിസ്റ്റോളിക പ്രഷർ കുറയ്ക്കുന്നു എന്നാൽ ദീർഘകാല ഉപയോഗം രക്തസമ്മർദം കുറയ്ക്കുമോ എന്ന കാര്യത്തിൽ ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

അണുബാധ തടയുന്നു

ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാൽ രോഗങ്ങളെയും അണുബാധയെയും തടയാൻ മാതള ജ്യൂസിനു കഴിയും. ആന്റി ബാക്ടീരിയൽ ആന്റി വൈറൽ ഗുണങ്ങളും ഇതിനുണ്ട്.

ജീവകങ്ങൾ

ജീവകം ഇ, സി ഇവയെ കൂടാതെ മാതള ജ്യൂസ്, ഫോളേറ്റ്, പൊട്ടാസ്യം, ജീവകം കെ ഇവയുടെയും ഉറവിടമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 100 ശതമാനവും ശുദ്ധമായ മാതള ജ്യൂസ് കുടിക്കണം എന്നതു മാത്രമാണ്. പഞ്ചസാര ചേർക്കേണ്ട കാര്യമില്ല.

ലൈംഗികതയ്ക്കും വന്ധ്യത തടയാനും

ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ രക്തസമ്മർദം തടഞ്ഞ് പ്രത്യുല്പാദനത്തിനു സഹായിക്കുന്നു. ബീജങ്ങളുടെ പ്രവർത്തന തകരാറിനും സ്ത്രീകളിൽ വന്ധ്യതയ്ക്കും പലപ്പോഴും കാരണമാകുന്നത് ഓക്സീകരണ സമ്മർദം ആണ് . പ്ലാസന്റയിലെ ഓക്സീകരണ സമ്മർദം കുറയ്ക്കാനും മാതള ജ്യൂസ് സഹായിക്കുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും മാതള ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കുന്നു.

ചർമത്തിന്റെ ആരോഗ്യത്തിന്

മാതള ജ്യൂസിലെ നിരോക്സീകാരികൾ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം തടയുന്നു. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങൾ മാതള ജ്യൂസിലുണ്ട്.

വിളർച്ച തടയുന്നു

മാതളച്ചാറിൽ ഇരുമ്പ് ധാരാളം ഉണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു അരുണ രക്താണുക്കളുടെ എണ്ണം കൂട്ടുന്നു. വിളർച്ച തടയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച പഴച്ചാറുകളിൽ ഒന്നാണ് മാതള ജ്യൂസ്. ഇത്രയധികം ആരോഗ്യ ഗുണങ്ങൾ മറ്റൊരു പഴങ്ങൾക്കും സ്വന്തമല്ല. മികച്ച പഴം തന്നെ ദിവസവും ശീലമാക്കൂ. രോഗങ്ങൾ നിങ്ങളെ തൊടാൻ മടിക്കും.

Read More : Health Magazine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA