വേനൽക്കാലമാണ്; ബദാം വെറുതേ കഴിക്കരുതേ...

almond
SHARE

ദിവസവും കഴിക്കാവുന്ന ആരോഗ്യപ്രദവും പോഷകസമ്പുഷ്ടവുമായ നട്സാണ് ബദാം. പ്രോട്ടീൻ, ഫൈബർ, വൈറ്റമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് , ഒമേഗ 6 ഫാറ്റി ആസിഡ്, കാൽസ്യം, സിങ്ക്,  മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ എല്ലാ ദിവസവും കുറച്ചു ബദാം കഴിക്കുന്നത് ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും നല്ലതാണ്. 

ഉണക്ക ബദാം അങ്ങനെതന്നെ ( കുതിർന്നതോ, റോസ്റ്റഡോ അല്ല) കഴിക്കാനാണ് നമുക്കേറെയും താൽപര്യം. ബദാമിന്റെ തൊലി കൂടുതൽ ഗുണമുള്ളതാണെന്ന ധാരണയുള്ളതുകൊണ്ടാണിത്. എന്നിരുന്നാലും വേനൽകാലത്ത്  ബദാം വെറുതെ കഴിക്കരുതെന്നാണ് വിദഗ്ധാഭിപ്രായം.

കാരണം വേനൽകാലത്ത് ബദാം ശരീരത്തിനെ ചൂടാക്കുന്നു. കൂടാതെ നമ്മുടെ ദഹന പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ചൂടുകാലത്ത് കുതിർത്ത ബദാം കഴിക്കുന്നതാണ് നല്ലതെന്നാണ് പ്രശസ്ത ആരോഗ്യ പ്രവർത്തകയും മാക്രോബയോട്ടിക്കുമായ ശില്പ അറോറയുടെ അഭിപ്രായം. 

കുതിർത്ത ബദാമിലെ പോഷകത്തെയാണ് ശരീരത്തിന് പെട്ടെന്നു വലിച്ചെടുക്കാൻ കഴിയുന്നത്. മാത്രമല്ല ബദാം ശരീരത്തെ ചൂടാക്കുന്നതു കൊണ്ട് വേനൽക്കാലത്ത് ശരീരം കൂടുതൽ ചൂടാകാനും സാധ്യതയാണ്. പിത്തദോഷമുള്ളവർക്ക് ഉണക്ക ബദാം കഴിച്ചാൽ ശരീരത്തിന് പുകച്ചിൽ, പൈൽസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

എന്നിരുന്നാലും ബദാമിന്റെ തൊണ്ടു പൊളിക്കുന്നതിന് മുമ്പ് ഒന്നുകൂടെ ചിന്തിക്കണമെന്ന് ഡി.കെ പ്രസാദകരുടെ ഹീലിങ് ഫുഡിൽ പറയുന്നു. കാരണം ഉണക്ക ബദാം തൊണ്ടോടുകൂടി കഴിച്ചാൽ തൊലിയിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് വൈറ്റമിൻ ഇ യുമായി പ്രവർത്തിച്ച് ആന്റി ഓക്സിഡന്റിനെ ഇരട്ടിയാക്കുന്നു.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA