അറിഞ്ഞു കഴിക്കണം പച്ച ചക്കയും ചക്കപ്പഴവും

jackfruit
SHARE

നമ്മുടെ സംസ്ഥാന ഫലമായ ചക്കയ്ക്ക് ഇവിടെ മാത്രമല്ല വിദേശരാജ്യങ്ങളിലും പ്രിയമേറുകയാണ്. രുചിയോടൊപ്പം അതിലെ പോഷകമൂല്യങ്ങളുമാണ് ചക്കയ്ക്ക് പ്രിയമേറാൻ കാരണം. പ്രമേഹം, കാൻസർ, ഹൃദയാരോഗ്യം, ചർമപ്രശ്നം, ഊർജ്ജം കിട്ടാൻ എന്നു തുടങ്ങി വാർധക്യത്തെ ചെറുക്കാൻ വരെ ചക്കയും ചക്കപ്പഴവും ഉപയോഗിക്കുന്നു. എന്നാൽ പലപ്പോഴും പച്ചചക്കയാണോ പഴമാണോ നല്ലത് എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. Indian food composition table 2017 വച്ചുള്ള 100 gm ന്റെ ഏകദേശ ന്യൂട്രിറ്റിവ് വാല്യൂ ആണ് താഴെ കൊടുത്തിട്ടുള്ളത് 

  പച്ച ചക്ക 
ചക്കപ്പഴം
Moisture (g)
85.52
78.5
Protein (g)
1.98
2.74
Fat (g)
.35
.15
Carbohydrate (g
3.48 14.01
Energy (kg)
110
302
Thiamene (mg)
.05
.05
Riboflavin (mg)
.05
.01
Niacin (mg)
.19
.42
Pantothenic acid (mg)
.37
.16
Total B6 (mg)
.04
.22
Biotin (microgram)
4.37
4
Total folates (microgram)
35.73
32.15
Vit C (mg)
17.51
6.73
Carotenoids(microgram)
17.66
59.61
Calcium (mg)
45.74
35.03
Iron (mg)
.31 .36
Pottassium (mg)
327 279
Sodium
3.53
2.87


പച്ചചക്കയിൽ ഏകദേശം 85 % ജലാംശവും 2% നോളം പ്രോട്ടീനും 3.5 നോളം കാർബോഹൈഡ്രേറ്റും 110 kg ഊർജ്ജവും ഉള്ളപ്പോൾ ചക്കപ്പഴത്തിൽ 78% ജലാംശവും 2.7 % പ്രോട്ടീനും 14% ഓളം കാർബോഹൈഡ്രേറ്റും 302 kg നോളം ഊർജ്ജവും ഉണ്ട്. നാരുകൾ ചക്കപ്പഴത്തിനേക്കാൾ രണ്ടിരട്ടിയോളം കൂടുതൽ പച്ചചക്കയിലുണ്ട്. ഇവ കൂടാതെ Pyridoxine, Folic acid, Vit C, A, Pottassium  എന്നീ മൂലകങ്ങളും പച്ച ചക്കയില്‍ അടങ്ങിയിട്ടുണ്ട്. പഴുത്ത ചക്കയെ അപേക്ഷിച്ചു  2.5 ഇരട്ടിയോളം വൈറ്റമിൻ സി പച്ച ചക്കയിലാണ് കൂടുതൽ. എന്നാൽ ഊർജ്ജം പച്ച ചക്കയെക്കാൾ 3 മടങ്ങോളം കൂടുതൽ പഴത്തിലാണ് .

പ്രമേഹത്തെ കുറയ്ക്കുന്ന ഒരു ഫലം എന്നാണു ചക്കയെക്കുറിച്ച് പറയാറ്. ഗ്ലൈസെമിക് ഇൻഡക്സും അന്നജവും ചക്കയിൽ കുറവും നാരുകൾ കൂടുതൽ ഉള്ളതുമാണ് ഇതിനു കാരണം. പച്ച ചക്കയിലാണ് ഈ ഗുണങ്ങൾ ഉള്ളത്. എന്നാൽ പഴുത്ത ചക്കയില്‍ നാല് ഇരട്ടിയോളം അന്നജവും മൂന്ന് ഇരട്ടിയോളം ഊർജ്ജവുമുണ്ട്. (ഇവിടെ പറയുന്നത് 100 ഗ്രാമിലുള്ള  കണക്കാണ് ഏകദേശം  മീഡിയം സൈസ് 10–12 ചുള ചക്കയാണ് 100 ഗ്രാം ആയി വരുന്നത്). പ്രമേഹ രോഗികള്‍ അമിതമായി ചക്കപ്പഴവും ചക്ക വേവിച്ച തും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് കൂടുന്നതായി ധാരാളം കണ്ടു വരുന്നുണ്ട് അതിനാൽ തന്നെ ഇവ (ചക്ക, പഴവും വേവിച്ചതും) മിതമായി മാത്രമേ പ്രമേഹ രോഗികൾ എടുക്കാവൂ. 

വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഫ്രീറാഡിക്കലുകളെ തടഞ്ഞ് വാർധക്യം തടയാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി കൂട്ടാനും കാൻസറിനെയും ട്യൂമറിനെയും പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ്. ചക്കയിൽ ധാരാളം ആന്റി ഓക്സിഡന്റ്സും വൈറ്റമിൻ സിയുമുണ്ട്.  വൈറ്റമിൻ സി ഒരാൾക്ക് ഒരു ദിവസം വേണ്ടതിൽ 44% വരെ 100 ഗ്രാം പച്ച ചക്കയിൽ നിന്ന് ലഭിക്കുന്നു. എന്നാൽ പഴത്തിൽ 17% മാത്രമേ ഉള്ളൂ. മറ്റ് ആന്റിഓക്സിഡന്റുകൾ നേരിയ തോതിൽ പഴങ്ങളിലാണ് കൂടുതൽ. 

ഊർജ്ജത്തിനായാണ് ചക്ക ഉപയോഗിക്കുന്നതെങ്കിൽ പഴം തന്നെയാണ് നല്ലത്. പച്ച ചക്കയെക്കാൾ മൂന്നിരട്ടി ഊർ‍ജ്ജം ചക്കപ്പഴത്തിലുണ്ട്. നാരുകളുടെ അളവ് കൂടുതൽ പച്ച ചക്കയിലാണ്. അതുകൊണ്ടു ദഹനസംബന്ധിയായ പ്രശ്നങ്ങൾക്കും മലബന്ധത്തിലും ഉത്തമം പച്ച ചക്കതന്നെ. നാരുകൾ ഉള്ളതുകൊണ്ട് അമിതമായി ഉപയോഗിച്ചാൽ പച്ച ചക്ക വായുപ്രശ്നം, ഒഴിച്ചിൽ, അല്ലെങ്കിൽ മലബന്ധം എന്നിവ ഉണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്. ചക്കയുടെ കൂടെ പ്രോട്ടീൻ കൂടുതലുള്ള മീൻ, ഇറച്ചി എന്നിവ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ കൂടാൻ കാരണമാകും. കഴിവതും രാവിലെ അല്ലെങ്കിൽ മറ്റു ഭക്ഷണങ്ങൾക്കു മുൻപ് ചക്ക കഴിക്കുക. 

രക്തസമ്മർദം, ഹൃദയാരോഗ്യം , സ്ട്രോക്ക് എന്നിവ നിയന്ത്രിക്കാൻ ഉത്തമമായ ഒന്നാണ് പൊട്ടാസ്യം. ചക്കയിൽ മിതമായ തോതിൽ പൊട്ടാസ്യം ഉണ്ട്. അതിൽ പച്ച ചക്കയിലാണ് പൊട്ടാസ്യം കൂടുതൽ. പൊട്ടാസ്യം കിഡ്നി രോഗമുള്ളവർക്ക് നിയന്ത്രിതമായേ ഉപയോഗി ക്കാൻ പറ്റൂ. അതിനാൽ തന്നെ പച്ച ചക്ക ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശ പ്രകാരമേ കഴിക്കാവൂ. ചക്കപ്പഴത്തിലുള്ള മറ്റൊരു വൈറ്റമിനാണ് B6. ഇവ ചില അനീമി യകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു. 

ചക്ക തീർച്ചയായും പോഷകമൂല്യമുള്ള ഒരു ഫലം തന്നെ. എന്നാൽ നമ്മുടെ ആവശ്യം അനുസരിച്ച് പഴം വേണോ പച്ച വേണോയെന്നു തിരഞ്ഞെടുക്കുക. എങ്കിൽ മാത്രമേ പോഷണങ്ങളുടെ ഉപയോഗം ഉപകാരപ്പെടൂ.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA