നിലക്കടല കൊറിച്ചും കൊളസ്ട്രോൾ കുറയ്ക്കാം

peanut
SHARE

വൈകുന്നേരങ്ങളിൽ കടല കൊറിച്ച് അലസമായി അങ്ങനെ നടക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ....ഇങ്ങനെ ചിലർ ആക്രമിച്ചാലോ എന്നു ഭയന്ന് പല രസങ്ങളും വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളിൽ പലരും. എന്നാലിനി പേടികൂടാതെ നിലക്കടല കൊറിക്കാം കാരണം എന്തെന്നല്ലേ. കൊളസ്ട്രോൾ കുറയ്ക്കാൻ നിലക്കടല സഹായിക്കുമത്രേ.

നിലക്കടല, വെള്ളക്കടല, ആപ്പിൾ ഇവയടങ്ങിയ ഭക്ഷണം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനം. കൊളസ്ട്രോൾ കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുള്ള നാലു ഭക്ഷണങ്ങൾ ചേർന്ന പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയതാണ് ഈ ഭക്ഷണ രീതി. 

സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നു തെളിഞ്ഞിട്ടുണ്ട്. ചില സസ്യഭക്ഷണം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദമാണെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു എന്നാണ് പഠനം നടത്തിയ ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റസ്പോൺസിബിൾ മെഡിസിനിലെ ക്ലിനിക്കൽ റിസർച്ച് ഡയറക്ടറായ ഹാന കാഹ്‌ലിയോവ പറഞ്ഞത്.

42 ഗ്രാം നിലക്കടല (peanut), 50 ഗ്രാം മാംസ്യം (plant protein) (പയര്‍, കടല, ലെന്റിൽ മുതലായ ധാന്യങ്ങളിൽ നിന്നോ സോയ ഉൽപന്നങ്ങളിൽ നിന്നോ) ഓട്സ്, ബാർലി, വഴുതന, ഒക്ര, ആപ്പിൾ, ഓറഞ്ച്, ബെറിപ്പഴങ്ങൾ ഇവയിൽ നിന്നും 20 ഗ്രാം നാരുകള്‍ (soluble fiber) കൂടാതെ 2 ഗ്രാം പ്ലാന്റ് സ്റ്റെറോളുകളും (plant sterol) അടങ്ങിയ ഭക്ഷണരീതിയാണ് പിന്തുടരേണ്ടത്.

ചെടികളിൽ നിന്നു ലഭിക്കുന്ന പ്രോട്ടീൻ ഫൈബർ, നട്സ്, പ്ലാന്റ് സ്റ്റെറോളുകള്‍ (മുളപ്പിച്ച ഗോതമ്പ്, ഗോതമ്പിന്റെ തവിട്, നിലക്കടല, സസ്യഎണ്ണകൾ, ബദാം ഇവയെല്ലാം പ്ലാന്റ് സ്റ്റെറോളുകൾ അടങ്ങിയ ഭക്ഷണമാണ്). ഇവയടങ്ങിയ ഡയറ്റ് ശീലമാക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയുക മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സാധിക്കുമെന്ന് ‘പ്രോഗ്രസ് ഇൻ കാർഡിയോ വാസ്കുലർ ഡിസീസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

നിലക്കടലയും ചെടികളിലെ പ്രോട്ടീനുകളും കൂടുതലടങ്ങിയ ഈ ഡയറ്റ് പിന്തുടർന്നവരിൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 17 ശതമാനം കുറഞ്ഞു. കൂടാതെ ട്രൈഗ്ലിസറൈഡുകൾ, സിസ്റ്റോളിക്– ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ, സി– റിയാക്ടീവ് പ്രോട്ടീൻ ഇവയുടെ അളവും കുറഞ്ഞു. കൊറോണറി ഹാർട്ട് ഡിസീസ് സാധ്യത 13 ശതമാനം കുറയ്ക്കാനും നിലക്കടല ഉൾപ്പെട്ട ഈ ഭക്ഷണ രീതിക്കു കഴിഞ്ഞു. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA