ഇവ പറയും കാന്‍സറിനോട് 'കടക്കു പുറത്ത്' 

cancer-preventing-foods
SHARE

ഇന്ന് ലോകത്ത് ആളുകള്‍ ഏറ്റവും ഭയക്കുന്ന ഒരു വാക്കാണ് കാന്‍സര്‍. അത്രത്തോളം അത് ലോകത്താകമാനമുള്ള ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. എങ്ങനെ, ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും ഈ രോഗം പിടിപെടാം എന്നതും ഇതിന്റെ ഭീകരത വര്‍ധിപ്പിക്കുന്നു.  

ഇന്ന് കാന്‍സര്‍ ചികിത്സാരംഗം ഏറെ മുന്നോട്ടു പോയിരിക്കുന്നു. എങ്കില്‍പ്പോലും രോഗം കണ്ടെത്താന്‍ വൈകുന്നതും കാന്‍സര്‍ തന്നെ പലതരത്തില്‍ എത്തുന്നതും ഈ രോഗത്തെ പിടിച്ചു കെട്ടാന്‍ സാധിക്കാത്ത അവസ്ഥയിലാക്കുന്നു. 

നമ്മള്‍ കഴിക്കുന്ന ആഹാരത്തിലും ജീവിതചര്യയിലുമെല്ലാം കാന്‍സറിന്റെ കാരണങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.  എന്നാല്‍ ചില ആഹാരങ്ങള്‍ക്ക് കാന്‍സര്‍ തടയാന്‍ സാധിക്കുമെന്ന് അറിയാമോ? കാന്‍സര്‍ സ്റ്റെംസെല്ലുകളെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുന്ന അദ്ഭുത ഔഷധങ്ങളാണ് ഈ ആഹാരങ്ങള്‍.

ഗ്രീന്‍ ടീ 

green-tea

ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇതിന്റെ ആന്റി ഓക്സിഡന്റ് കഴിവുകള്‍ തന്നെയാണ് ഇതിനെ ആളുകള്‍ക്ക് ഇത്രയും പ്രിയമുള്ളതാക്കുന്നത്. എന്നാല്‍ കാന്‍സര്‍ തടയാനും ഇത് ഗുണകരമാണ്. ഇതിലെ EGCG (epigallocatechin-3-gallate) ആണ് ഇതിനു  സഹായിക്കുന്നത്. 

മുന്തിരി 

Grapes

അതേ മുന്തിരിയ്ക്ക് ഇങ്ങനെയൊരു ഗുണവുമുണ്ട്. നമ്മുടെ വഴിവക്കില്‍ ലഭിക്കുന്ന കീടനാശിനി മുക്കിയ മുന്തിരിയെ കുറിച്ചല്ല ഈ പറയുന്നത്. യാതൊരുവിധ അണുനാശിനികളും ചേര്‍ക്കാത്ത മുന്തിരിയാണ്‌ കഴിക്കേണ്ടത്‌. ചുവന്ന മുന്തിരിയിലെ Resveratrol എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. വയറ്റില്‍ ഉണ്ടാകുന്ന ട്യൂമറുകളെ ഇവ ഫലപ്രദമായി നേരിടും.

ക്രൂസിഫറസ്‌ പച്ചക്കറികള്‍ 

cauliflower-cabbage

കാബേജ്, കോളിഫ്ലവര്‍, ബ്രക്കോളി, ബ്രൂസല്‍സ് എന്നിങ്ങനെയുള്ളതാണ് ക്രൂസിഫറസ്‌ പച്ചക്കറികള്‍. Sulforaphane എന്ന ഒരു ഘടകമാണ് ഇവയുടെ കാന്‍സര്‍ പോരാട്ടത്തിനു സഹായിക്കുന്നത്. ലുക്കീമിയ, സ്തനാര്‍ബുദം, കോളന്‍ കാന്‍സര്‍ , പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്കുള്ള പ്രതിവിധിയാണ് ഇവ.

ബെറി 

berry-fruits

എല്ലാത്തരം ബെറിയിലും Ellagic Acid അടങ്ങിയിട്ടുണ്ട്. ഇത് ട്യൂമര്‍ വളര്‍ച്ചയെ ഇല്ലാതാക്കും. ഒപ്പംതന്നെ ശരീരത്തിലെ ആന്റിബോഡികളെ ഇവ വളര്‍ത്തുകയും ചെയ്യും. സ്ട്രോബെറി, റാസ്ബെറി എന്നിവ കോളന്‍ കാന്‍സര്‍ തടയാന്‍ സഹായിക്കും. 

വെളുത്തുള്ളി 

garlic

നമ്മുടെ ആഹാരത്തില്‍ ധാരാളം ഉള്ള ഒന്നാന്നല്ലോ വെളുത്തുള്ളി. കാന്‍സര്‍ തടയാന്‍ ഇത് അത്യുത്തമമാണ്. വെളുത്തുള്ളി കഴിച്ചാല്‍ വായ്‌നാറ്റം ഉണ്ടാക്കുന്ന Allicin ആണ് ഇവിടെ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്. 

ഇഞ്ചി 

Ginger

ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ ആഹാരത്തില്‍ ആവശ്യത്തിനു ചേര്‍ക്കുന്നതg തന്നെയാണ്. സ്തനാർബുദം തടയാൻ ഇഞ്ചി സ്ഥിരമായി കഴിക്കുന്നത്‌ ഗുണകരമാണ്. 6-Shogaol എന്ന ഒരു ഘടകമാണ് ഇതിനു സഹായിക്കുന്നത്. 

മഞ്ഞള്‍

turmeric

മഞ്ഞളിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ല. കാന്‍സര്‍ തടയാനുള്ള ഘടകങ്ങള്‍ ഇതില്‍ ധാരളമുണ്ട്. Curcumin ആണ് ഇതിനു സഹായിക്കുന്നത്. മാറിടത്തിലും കഴുത്തിലും കുടലിലുമൊക്കെ ഉണ്ടാകുന്ന കാന്‍സര്‍ തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് കറുത്ത കുരുമുളകും. ബ്ലാക്ക്‌ പെപ്പെറിലെ Piperin എന്ന ഘടകമാണ് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നത്. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA