മുട്ടയുടെ മഞ്ഞയും കൊളസ്ട്രോള്‍ പേടിയും; സത്യാവസ്ഥ അറിയാമോ?

egg-yolk
SHARE

മുട്ടയുടെ മഞ്ഞ എന്നു കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സില്‍ ഓടി വരുന്നത് കൊളസ്ട്രോള്‍ പേടിയാണ്. ഇതു ഭയന്നു മഞ്ഞക്കരുവിനോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞവരാണ് മിക്കവരും. എന്നാല്‍ ഈ മഞ്ഞ പറയുന്ന പോലെ അത്ര അപകടകാരിയാണോ?

മുട്ട ധാരാളം പോഷകങ്ങള്‍ ചേര്‍ന്ന ഒന്നാണ്. എന്നാല്‍ മഞ്ഞ കഴിക്കുന്നത്‌ കൊളസ്ട്രോള്‍ നില വളരെയധികം ഉയര്‍ത്തും എന്നാണു പൊതുവേ പറയുക. 1973 ല്‍ അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ ആണ് മുട്ടയുടെ മഞ്ഞ കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കൂട്ടുമെന്നും അതിനാല്‍ ഇതിന്റെ ഉപയോഗം കുറയ്ക്കണമെന്നും ആദ്യമായി പറഞ്ഞത്. എന്നാല്‍ മുട്ട നിങ്ങളുടെ ഹൃദയത്തിനു നല്ലതാണോ ?

വൈറ്റമിനുകളായ A, D, E, B12,  K, മിനറല്‍സ്, എന്നിവയുടെ കേദാരമാണ് മുട്ട. ഒരു മുട്ടയില്‍ 185 mg കൊളസ്ട്രോള്‍ ആണുള്ളത്. എന്നാല്‍ ഇതില്‍ ഏറ്റവും രസകരം ഈ കൊളസ്ട്രോള്‍ ഒരിക്കലും ചീത്ത കൊളസ്ട്രോള്‍ അല്ല എന്നതാണ്. ട്രാന്‍സ് ഫാറ്റ്, കൃത്രിമമധുരം എന്നിവയാണ് ചീത്ത കൊളസ്ട്രോള്‍ നല്‍കുന്നവ. 

ഹൈ ബ്ലഡ്‌ കൊളസ്ട്രോള്‍ ഹൃദ്രോഗത്തിന് കാരണമായേക്കാം. എന്നാല്‍ ആഹാരത്തില്‍ നിന്നുള്ള കൊളസ്ട്രോള്‍ അല്ല മറിച്ചു ട്രാന്‍സ്ഫാറ്റ്  നല്‍കുന്ന കൊളസ്ട്രോള്‍ തന്നെയാണ് ഇവിടെ വില്ലന്‍. ഹൈഡ്രോജെനേറ്റഡ് വെജിറ്റബിള്‍ എണ്ണയില്‍ ഈ ട്രാന്‍സ് ഫാറ്റ് ആവശ്യത്തില്‍ കൂടുതലാണ്. 

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം നടത്താനും മറ്റും കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമാണ് . ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇത് ആവശ്യവുമാണ്. 

കണക്ടികട്ട്‌ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയൊരു പഠനത്തില്‍ പറയുന്നത് മുട്ടയുടെ മഞ്ഞക്കരുവിനു ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ കൊളസ്ട്രോള്‍ നില അധികം ഉള്ളവര്‍ ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം നിങ്ങളുടെ ഡയറ്റില്‍ മുട്ടയുടെ മഞ്ഞക്കരു ഉള്‍പ്പെടുത്തുക.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA