പ്രോസസ്ഡ് മീറ്റിന്റെ അപകടങ്ങൾ

Hot dog
SHARE

ഇറച്ചിയുടെ രുചി കൂട്ടാനും ദീർഘകാലം കേടുകൂടാതെ നിലനിർത്താനും അവ പ്രോസസ് ചെയ്യാറുണ്ട്. പന്നിയിറച്ചി, ബീഫ് ചിലപ്പോൾ മാത്രം പൗൾട്രിയും ആണ് സംസ്കരിക്കാറ്. പാശ്ചാത്യ രാജ്യക്കാർക്ക് ചിരപരിചിതമായ പല വിഭവങ്ങളും സംസ്കരിച്ച ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ്. അവയിൽ പലതും ഇപ്പോൾ മലയാളികളുടെയും ഇഷ്ടവിഭവം ആയി മാറിക്കഴിഞ്ഞു. ബേക്കൺ, ഹാം (പന്നിയുടെ കാല് ഉപയോഗിച്ച് ഉണ്ടാക്കുന്നത്) ഹോട്ട് ഡോഗ് (റൊട്ടിയുടെ ഉള്ളിൽ ഇറച്ചി വച്ച ഒരു വിഭവം), സോസേജ്, സലാമി, ബീഫ് ജെർക്കി, കാൻഡ് മീറ്റ്, ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില സോസുകൾ ഇവയെല്ലാം പ്രോസസ് ചെയ്ത ഇറച്ചി വിഭവ ങ്ങളാണ്. ഫ്രഷ് ആയ ഇറച്ചി മുറിച്ചും അരച്ചും ചില ചേരുവകൾ ചേർത്തും പ്രിസർവേറ്റീവുകൾ ചേര്‍ത്തുമാണ് സംസ്കരിക്കുന്നത്. 

ലോകാരോഗ്യ സംഘടന പ്രോസസ് ചെയ്ത ഇറച്ചി  വിഭവങ്ങളെ ഗ്രൂപ്പ് 1 കാർസിനോജനിക് ടു ഹ്യൂമൻസ് അതായത് മനുഷ്യനിൽ കാൻസർ ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാന ഘടകം ആയാണ് തരംതിരിച്ചിരിക്കുന്നത്. സംസ്കരിച്ച ഇറച്ചിയുടെ ഉപയോഗം മനുഷ്യരിൽ വൻകുടലിലെ അർബുദത്തിനു കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. 

2016 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് നടത്തിയ പഠനത്തിൽ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അർബുദത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു.

പ്രോസസ് ചെയ്ത ഇറച്ചി കഴിക്കുന്നത് ഉന്മാദം വരാനുള്ള സാധ്യത കൂട്ടുമെന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. മാനസി കരോഗമുള്ള ആളുകളിൽ ഉൾപ്പെടെ നടത്തിയ പഠനത്തിൽ സംസ്കരിച്ച ഇറച്ചി കഴിച്ചവരിൽ ഉന്മാദ സാധ്യത മൂന്നര ഇരട്ടിയാണെന്നു കണ്ടു. 

ഹോളിവുഡ് നടി കാരി ഫിഷർ, അവതാരകനായ സ്റ്റീഫൻ ഫൈ എന്നിവർ ഇപ്പോൾ ഉന്മാദത്തിന്റെ പിടിയിലാണ്. നൂറിൽ ഒന്നോ രണ്ടോ പേർക്ക് വരാവുന്ന ഉന്മാദാവസ്ഥയ്ക്ക് പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം കാരണമാകും.

ഉന്മാദം ബാധിച്ചാൽ ആളുകൾ അമിതമായി സന്തോഷിക്കുന്നവരാകാം. ഹൈപ്പർ ആകടീവും ആയിരിക്കും.  കൂടാതെ ഇവർക്ക് ഉറക്കവും നഷ്ടപ്പെടും. മാനിക് ഡിപ്രഷൻ എന്നു വിളിക്കുന്ന ഈ രോഗം  ബൈപോളാർ ഡിസോർഡറിന്റെ ഭാഗമാണ്. സംസ്കരിച്ച ഇറച്ചി ചേർന്ന ഭക്ഷണമാണ് രോഗ കാരണമാകുന്നത്.  

പ്രോസസ് ചെയ്ത ഇറച്ചിയിൽ നൈട്രേറ്റുകൾ എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നറിയാൻ യുഎസ് ഗവേഷകർ എലികൾക്ക് ഇവ നൽകി. ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ അവയ്ക്ക് ഉന്മാദം ബാധിച്ചതായി കണ്ടു. നൈട്രേറ്റുകൾ എലികളുടെ ഉദരത്തിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തി. ഇത് മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. 

മനുഷ്യരിൽ നടത്തിയ പഠനത്തിൽ ടർക്കി, ബീഫ് ജെർക്കി ഇവയുടെ രൂപത്തിൽ മീറ്റ് സ്റ്റിക്കുകൾ കഴിക്കാറുണ്ടോ എന്നു ചോദിച്ചു. 

ഹോട്ട് ഡോഗ് ഉൾപ്പെടെയുള്ള പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഇവയിലെ നൈട്രേറ്റുകൾ അവരുടെ വയറിലെ ബാക്ടീരിയകളിൽ മാറ്റം വരുത്തുക മൂലം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞു. 

പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉന്മാദത്തിനു കാരണമാകും. ചിലപ്പോൾ കടുത്ത വിഷാദത്തിനും ഇവർ അടിമപ്പെടാം. ഹോട്ട് ഡോഗ് എന്ന റൊട്ടിക്കുള്ളിൽ ഇറച്ചി ചേർത്ത വിഭവത്തിന്റെ ഉപയോഗം ഉന്മാദം വരാൻ  കാരണമാകുമെന്ന ജോൺ ഹോപ്കിൻസ് സര്‍വകലാശാല ഗവേഷകരുടെ ഈ പഠനം മോളിക്യുലാർ സൈക്യാട്രി േജണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA